'കണക്കില്ലാതെ ആളുകളെ നിയമിക്കുന്നത് ശരിയല്ല'; പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി
'മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ നിയമനത്തിനും ഇത് ബാധകമാണ്'
കൊച്ചി: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. കണക്കില്ലാതെ ആളുകളെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ നിയമനത്തിനും ഇത് ബാധകമാണ്.
ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. അതേസമയം, പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹരജി ഹൈക്കോടതി തള്ളി. പേഴ്‌സണൽ സ്റ്റാഫ് നിയമനം സർക്കാരിന്റെ നയപരമായ വിഷയമാണ്. പേഴ്‌സണൽ സ്റ്റാഫിനുള്ള പെൻഷൻ റദ്ദാക്കണമെന്നും, ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹരജിയിലെ മറ്റൊരാവശ്യം.
Next Story
Adjust Story Font
16