പുഴയിൽ 'കളി' വേണ്ട; മെസ്സി, നെയ്മർ കട്ടൗട്ടുകൾ നീക്കംചെയ്യാൻ നിർദേശം
അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നടപടി
കോഴിക്കോട്: സോഷ്യൽ മീഡിയയിൽ വൈറലായ മെസ്സി, നെയ്മർ കട്ടൗട്ടുകൾക്കെതിരെ നടപടി. കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച താരങ്ങളുടെ കട്ടൗട്ടുകൾ എടുത്തുമാറ്റാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു. ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയാണ് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയത്.
പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ചതിനെതിരെ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി. പുഴയിൽനിന്ന് കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഇതു നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്നാണ് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഓലിക്കൽ ഗഫൂർ മീഡിയവണിനോട് പറഞ്ഞു.
ഖത്തർ ഫുട്‌ബോൾ ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെയായിരുന്നു നാട്ടിൽ ആരാധകരുടെ ആവേശപ്രകടനവും വാശിപ്പോരും. അർജന്റീന ആരാധകരാണ് ആദ്യമായി ലയണൽ മെസ്സിയുടെ കട്ടൗട്ട് പുഴയിൽ സ്ഥാപിച്ചത്.
30 അടി പൊക്കത്തിലുള്ള മെസ്സി കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബ്രസീൽ ആരാധകർ നെയ്മറിന്റെ 40 അടി പൊക്കമുള്ള കട്ടൗട്ട് പുഴയോട് ചേർന്നു തന്നെ തൊട്ടടുത്ത് സ്ഥാപിച്ചത്. ഇതും സോഷ്യൽ മീഡിയയും ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.
Summary: Chathamangalam panchayat secretary has ordered to remove the viral cut-outs of football stars, Lionel Messi, Neymar Jr installed in the Pullavoor river in Kozhikode
Adjust Story Font
16