ലോൺ ആപ്പ് തട്ടിപ്പ് നടത്തുന്ന വെബ്‌സൈറ്റുകളും നീക്കം ചെയ്യും: നടപടിയാരംഭിച്ച് പൊലീസ്
സൈബർ ഓപ്പറേഷൻസ് വിഭാഗമാണ് വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടത്
തിരുവനന്തപുരം:ലോൺ ആപ്പ് തട്ടിപ്പ് നടത്തുന്ന വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ നടപടിയാരംഭിച്ച് പൊലീസ്. ആപ്പുകൾ അജ്ഞാത വെബ്സൈറ്റുകൾ വഴിയാണ് പ്രവർത്തിക്കുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സൈബർ ഓപ്പറേഷൻസ് വിഭാഗമാണ് വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടത്.
ലോൺ ആപ്പ് തട്ടിപ്പ് നടത്തുന്ന ആപ്പുകളിൽ പലതും പ്ലേ സ്റ്റോറിലും ഐ.ഒ.എസിലുമില്ല. ഭൂരിഭാഗവും പ്രവർത്തിക്കുന്നത് അജ്ഞാത വെബ്സൈറ്റുകൾ വഴിയാണ്. തട്ടിപ്പ് നടത്തുന്നത് വെബ്സൈറ്റ് ലിങ്കുകൾ വാട്സാപ്പ് വഴി നൽകിയാണ്.വെബ്സൈറ്റുകള്‍ നീക്കം ചെയ്യുന്നതിലൂടെ തട്ടിപ്പ് തടയാനാവുമെന്നാണ് പൊലീസ് കരുതുന്നത്.
നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയായി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു ലോണ്‍ ആപ്പ് തട്ടിപ്പ് വാർത്തകള്‍ സജീവമായത്. ഇതോടെ പരാതിക്കാരുടെ എണ്ണവും വര്‍ധിച്ചു. എറണാകുളത്തും വയനാട്ടിലും. കഴിഞ്ഞ ദിവസം ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ അറിയിക്കാന്‍ 9497980900 എന്ന നമ്പര്‍ പോലീസ് നല്‍കിയിരുന്നു.
Adjust Story Font
16