Quantcast

അരിക്കൊമ്പനെ പൂട്ടും വരെ ശക്തമായ സമരവുമായി നാട്ടുകാർ മുന്നോട്ട്; ഇന്ന് പൂപ്പാറയിൽ ധർണ

ശാന്തൻപാറ ചിന്നക്കനാൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്ന് പൂപ്പാറയിൽ ധർണ്ണ നടത്തും

MediaOne Logo

Web Desk

  • Updated:

    2023-03-31 01:01:51.0

Published:

31 March 2023 12:58 AM GMT

idukki protest
X

നാട്ടുകാരുടെ സമരം

ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിലെ കോടതി നടപടികളിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. അരിക്കൊമ്പനെ പിടികൂടും വരെ സമരം തുടരാനാണ് സർവ്വകക്ഷി യോഗത്തിലെ തീരുമാനം. ശാന്തൻപാറ ചിന്നക്കനാൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്ന് പൂപ്പാറയിൽ ധർണ്ണ നടത്തും. ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ വൈകിട്ട് ആറു വരെയാണ് ധർണ. സിങ്ക് കണ്ടത്ത് രാപ്പകൽ സമരവും ആരംഭിക്കും.

അരിക്കൊമ്പന്‍ തകർത്ത വീടുകളുടെ ഉടമകളുടെയും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി തുടർ ദിവസങ്ങളിലും സമരം നടത്തും. അഞ്ചാം തിയതി കേസ് പരിഗണിക്കുന കോടതി വിദഗ്ദ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക. അതു വരെ ദൗത്യ സംഘവും കുങ്കിയാനകളും ഇടുക്കിയിൽ തുടരും.കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് സ്ഥലം സന്ദർശിക്കണമെന്ന ആവശ്യവും ശക്തമാണ്.

അരിക്കൊമ്പനെ തൽക്കാലം പിടികൂടേണ്ടെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആനയെ പിടികൂടണമോ കാട്ടിൽ തുറന്നുവിടണോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി വിധഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. . ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ചീഫ് കണ്‍സർവേറ്റിവ് ഫോറസ്റ്റ് ഓഫീസർ, ഒരു അമിക്യസ് ക്യൂറി, മൃഗവൃഷയത്തിൽ പ്രഗൽഭരായ രണ്ട് പേർ എന്നിവരാകും സമിതി അംഗങ്ങൾ . സമിതി രണ്ട് ദിവസത്തിനകം യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും.

അരിക്കൊമ്പനെ പിടികൂടിയാൽ മറ്റൊരു കൊമ്പനുണ്ടാകില്ലേ എന്നും കോടതി ചോദിച്ചു. ആനയുടെ ആവാസസ്ഥലങ്ങളിൽ കാട് കയ്യേറി സെറ്റിൽമെൻ്റ് കോളനി രൂപീകരിച്ചതാണ് പ്രധാന പ്രശ്നമെന്നാണ് കോടതീയുടെ നിരീക്ഷണം സമിതിയുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. അതുവരെ കോളനി നിവാസികളുടെ സുരക്ഷ ഉറപ്പാക്കാനും ആനയ്ക്ക് റേഡിയോ കോളർ ധരിപ്പിക്കുന്നത് പരിഗണിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.



TAGS :

Next Story