Quantcast

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; കടകളുടെ പ്രവര്‍ത്തനസമയം നീട്ടി

നിലവിലെ സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും

MediaOne Logo

Web Desk

  • Updated:

    2021-07-13 06:37:27.0

Published:

13 July 2021 5:41 AM GMT

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; കടകളുടെ പ്രവര്‍ത്തനസമയം നീട്ടി
X

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കടകളുടെ പ്രവര്‍ത്തന സമയം നീട്ടി. ബാങ്കുകൾക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ ഇടപാടുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.

എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ കടകള്‍ക്കും എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. ടി.പി.ആര്‍ നിരക്ക് അഞ്ച് ശതമാനം വരെയാണ് എ കാറ്റഗറി. ബി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. എന്നാല്‍, മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാത്രി എട്ടു മണി വരെ മാത്രമെ പ്രവര്‍ത്തിക്കാവൂ. ടി.പി.ആര്‍ നിരക്ക് പത്തു ശതമാനം വരെയുള്ളതാണ് ബി കാറ്റഗറി.

സി കാറ്റഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് വെള്ളിയാഴ്ച മാത്രം എട്ട് മണി വരെ പ്രവര്‍ത്തിക്കാം. അതേസമയം, ഡി കാറ്ററഗറിയില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതി.

വിവിധ മേഖലകളില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.

TAGS :

Next Story