Quantcast

'ലോക്‍സഭ സീറ്റ് ആർക്കും തീറെഴുതി കൊടുക്കേണ്ടതില്ല'; ആർ.ചന്ദ്രശേഖരൻ

കോൺഗ്രസുമായി സീറ്റ് ചർച്ചയ്ക്ക് ഐ.എൻ.ടി.യു.സി പ്രത്യേക സമിതിയെ നിയോഗിച്ചു

MediaOne Logo

Web Desk

  • Published:

    9 Feb 2024 12:19 PM GMT

Lok Sabha seat, R. Chandrasekaran, latest malayalam news, intuc, congress,ലോക്സഭാ സീറ്റ്, ആർ. ചന്ദ്രശേഖരൻ, ഏറ്റവും പുതിയ മലയാളം വാർത്ത, intuc, കോൺഗ്രസ്
X

തിരുവനന്തപുരം: സിറ്റിങ് എം.പിമാർ തന്നെ മത്സരിക്കണമെന്ന നിലപാട് ശരിയല്ലെന്നും ആർക്കും സിറ്റ് തീറെഴുതി കൊടുക്കേണ്ടതില്ലെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ.ചന്ദ്രശേഖരൻ.

കോൺഗ്രസുമായി സീറ്റ് ചർച്ചയ്ക്ക് ഐ.എൻ.ടി.യു.സി പ്രത്യേക സമിതിയെ നിയോഗിച്ചു. സംഘടനയ്ക്ക് ഒരു സീറ്റ് വിട്ടു കിട്ടണമെന്ന ആവശ്യം കോൺഗ്രസുമായി ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രത്യേക സമിതിയെ രൂപീകരിച്ചത്. പി.ജെ.ജോയി അധ്യക്ഷനായയുള്ള 11 അംഗ സമിതിയാണ് രൂപീകരിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന് ഐ.എൻ.ടി.യു.സി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് മത്സരിക്കുന്നതിൽ ഒരു സീറ്റ് ഐ.എൻ.ടി.യു.സിക്ക് വേണമെന്നാണ് ആവശ്യം.

നേതാക്കൻമാർ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി ഒരു വ്യക്തിക്കായല്ല സീറ്റ് ചോദിച്ചതെന്നും തൊഴിലാളി സംഘടനക്കായാണെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞിരുന്നു.

ഇതിനിടെ ആർ.എസ്.പിക്കെതിരെ ഒളിയമ്പുമായി ഐ.എൻ.ടി.യു.സി രംഗത്തെത്തിയിരുന്നു. ചില ഘടക കക്ഷികൾക്ക് അർഹമായതിലും കൂടുതൽ പരിഗണന യു.ഡി.എഫ് നൽകുന്നുണ്ടെന്നും ഇനിയും എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതൃത്വം ആലോചിക്കണമെന്നും പറഞ്ഞ ഐ.എൻ.ടി.യു.സി കൊല്ലം എം.പിയുടെ മുൻ നിലപാടുകളടക്കം ചർച്ച ചെയ്യണമെന്നും ആർ.എസ്.പിക്ക് സീറ്റ് കൊടുത്തത് അന്നത്തെ രാഷ്ട്രീയ സാഹചര്യമാണെന്നും വ്യക്തമാക്കി.

TAGS :

Next Story