ലോക കേരള സഭ ബഹിഷ്ക്കരിച്ച് യു.ഡി.എഫ്; നേതാക്കള്‍ പങ്കെടുക്കില്ല
സർക്കാരിനെതിരെ സമരം തുടരുന്നതിനാലാണ് വിട്ടുനിൽക്കാനുള്ള തീരുമാനം
തിരുവനന്തപുരം: ലോക കേരള സഭയിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കില്ല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാൻ ചേര്‍ന്ന നിർണായക യോഗത്തിലാണ് തീരുമാനം. സർക്കാരിനെതിരെ സമരം തുടരുന്നതിനാലാണ് യു.ഡി.എഫ് വിട്ടുനില്‍ക്കുന്നത്. സ്വർണക്കടത്ത് കേസിൽ പ്രക്ഷോഭം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. ജില്ലകളിൽ സമരം ശക്തമാക്കും. നിയമസഭയിലും സ്വപ്നയുടെ ആരോപണങ്ങൾ ഉന്നയിക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി
സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മുഖ്യമന്ത്രിക്കെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം. വിമാനത്തിനുള്ളിലെ പ്രതിഷേധത്തെ വഴിതിരിച്ചുവിടാൻ സിപിഎം നേതൃത്വം നീക്കം നടത്തിയെങ്കിലും അത് പ്രതിപക്ഷത്തിന് ഏശിയിട്ടില്ലെന്നാണ് വിലയിരുത്തല്‍.
വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും സ്വർണക്കടത്ത് ആരോപണങ്ങൾ പ്രതിപക്ഷം സജീവമാക്കും. അതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. ലോക കേരളസഭയിൽ നിലവിലെ സാഹചര്യത്തിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിലും യുഡിഎഫിലും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിന്നിരുന്നു. സർക്കാർ ഇക്കാര്യത്തിൽ നേരത്തെ തന്നെ പ്രതിപക്ഷവുമായി ചർച്ച നടത്തിയിരുന്നു.
Adjust Story Font
16