ലോകായുക്ത ഭേദഗതി; വിശദമായ ചര്‍ച്ചക്കൊരുങ്ങി സി.പി.എമ്മും സി.പി.ഐയും
രണ്ട് പാർട്ടി നേതൃത്വങ്ങളും വിഷയം വിശദമായി ചർച്ച ചെയ്യും
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി വിശദ ചർച്ചക്ക് സി.പി.എമ്മും സി.പി.ഐയും. നിയമസഭാ സമ്മേളനത്തിന് മുൻപ് ധാരണയിലെത്തും. രണ്ട് പാർട്ടി നേതൃത്വങ്ങളും വിഷയം വിശദമായി ചർച്ച ചെയ്യും. മുഖ്യമന്ത്രി ,കാനം രാജേന്ദ്രൻ ,കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പം റവന്യൂ നിയമ മന്ത്രിമാരും ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കും. ലോകായുക്ത വിധി പരിശോധിക്കാൻ നിയമ സംവിധാനം വേണമെന്നും സി.പി.ഐ ആവശ്യപ്പെടും.
ലോകായുക്ത നിയമഭേദഗതിയിൽ പ്രതിപക്ഷത്തിന് സമാനമായി എതിർപ്പാണ് സിപിഐയും പ്രകടിപ്പിച്ചിരുന്നത്. ഗവർണർ ഒപ്പിട്ടതോടെ സർക്കാരിന് ആശ്വാസം ആയെങ്കിലും മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ അനുനയനത്തിന്‍റെ പാതയിലെത്താത്തത് സി.പി.എമ്മിന് തലവേദനയായിരുന്നു. പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ട് വന്നിട്ടും പാർട്ടിയുമായി ചർച്ച ചെയ്യാത്തതിലുള്ള അതൃപ്തിയാണ് സി.പി.ഐയ്ക്കുള്ളത്.
Next Story
Adjust Story Font
16