'സി.എ.എയും യു.എ.പി.എയും റദ്ദാക്കും'; വാഗ്ദാനവുമായി സി.പി.എം പ്രകടന പത്രിക
ജാതി സെൻസസ് നടത്തുമെന്നും പ്രഖ്യാപനം
ന്യൂഡല്‍ഹി:പൗരത്വ നിയമഭേദഗതിയും യു.എ.പി.എയും റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി.പി.എം പ്രകടനപത്രിക.12 വിഭാഗങ്ങളായി തിരിച്ചാണ് സി.പി.എം പ്രകടനപത്രിക പുറത്തിറക്കിയത്.
ജമ്മുകശ്മീറിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കും,കള്ളപ്പണ വെളുപ്പിക്കൽ തടയൽ നിയമവും റദ്ദാക്കും, പെട്രോൾ-ഡീസൽ വില കുറയ്ക്കും, തെരഞ്ഞെടുപ്പിനായി പാർട്ടികൾക്ക് കേർപ്പറേറ്റുകൾ ഫണ്ട് നൽകുന്നത് നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പത്രകയിലുണ്ട്. സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കും, ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കും, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നീതി വേഗത്തിലാക്കും, സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കും, പൗരന്മാർക്ക് മേലുള്ള ഡിജിറ്റൽ നിരീക്ഷണം അവസാനിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്.
Next Story
Adjust Story Font
16