Quantcast

തെരഞ്ഞെടുപ്പ് പരാജയം: മുഖ്യമന്ത്രിക്കെതിരെ സി.പി.എം എറണാകുളം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളിൽ രൂക്ഷ വിമർശനം

മകൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ വിശ്വസനീയ മറുപടി നൽകാത്തത് തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ മുഖ്യകാരണമായി

MediaOne Logo

Web Desk

  • Updated:

    2024-06-23 16:00:59.0

Published:

23 Jun 2024 3:59 PM GMT

pinarayi vijayan
X

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം എറണാകുളം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ മൗനത്തിന് പാർട്ടികനത്ത വില നൽകി. മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചു. വിശ്വസനീയ മറുപടി നൽകാത്തത് തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ മുഖ്യകാരണമായെന്നാണ് എറണാകുളം ജില്ലാ കമ്മിറ്റിയിലുയർന്ന വിമർശനം.

ഇത് സർക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ ഇടയാക്കി. കോടിയേരിയുടെ മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ അതിൽ പാർട്ടിയ്ക്കും, തനിക്കും പങ്കില്ലെന്ന അദ്ദേഹം പറഞ്ഞു കോടിയേരി മാതൃക കാട്ടി.

മകൾക്കെതിരെയും, കരിമണൽ കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ചും ആരോപണമുയർന്നപ്പോൾ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ല. മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ല. ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ നടത്തിയത് അതിരുവിട്ട വാക്കുകളെന്നും വിമർശനം ഉയർന്നു.

മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നെന്നായിരുന്നു പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പ് ഫലത്തിൽ വന്നു. മുപ്പതിനായിരത്തിലധികം ഉറച്ച ഇടത് വോട്ടുകൾ ചോർന്നു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛം. പാർട്ടി കത്ത് കൊടുത്തിട്ട് പോലും ഒന്നും നടക്കുന്നില്ല ജനങ്ങളിൽ നിന്ന് അകലുന്നതിന്റെ തെളിവാണിതെന്നും വിമർശനം ഉയർന്നു.

TAGS :

Next Story