കേരളം യു.ഡി.എഫിനൊപ്പം, ബി.ജെ.പിക്ക് മൂന്ന് സീറ്റ് വരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ
എൻ.ഡി.എ വൻ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ്‌പോളുകൾ സൂചിപ്പിക്കുന്നത്.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നു. കേരളത്തിൽ യു.ഡി.എഫ് 17-19 സീറ്റുകൾ നേടുമെന്നാണ് എ.ബി.പി-സീ വോട്ടർ സർവേ പറയുന്നത്. എൻ.ഡി.എ 1-3, എൽ.ഡി.എഫ്-0 എന്നാണ് പ്രവചനം.
- ടൈംസ് നൗ-ഇ.ടി.ജി: യു.ഡി.എഫ് 14-15, എൽ.ഡി.എഫ് - നാല്, എൻ.ഡി.എ 1-3
- ഇന്ത്യാ ടുഡെ-ആക്‌സസ് മൈ ഇന്ത്യ: ബി.ജെ.പി 2-3, യു.ഡി.എഫ് 17, എൽ.ഡി.എഫ് 0-1
- സി.എൻ.എൻ ന്യൂസ് 18: യു.ഡി.എഫ് 15-18, എൽ.ഡി.എഫ് 2-5, എൻ.ഡി.എ 1-3
- ഇന്ത്യാ ടി.വി-സി.എൻ.എസ്: യു.ഡി.എഫ് 13-15, എൽ.ഡി.എഫ് 3-5, എൻ.ഡി.എ 1-3
- ജൻകിബാത്: യു.ഡി.എഫ് 14-17, എൽ.ഡി.എഫ് 3-5, എൻ.ഡി.എ 0-1
തമിഴ്‌നാട്ടിൽ ഇൻഡ്യാ മുന്നണി മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്. ഡി.എം.കെ നയിക്കുന്ന ഇൻഡ്യാ സഖ്യത്തിന് 33-37 സീറ്റുകളാണ് ഇന്ത്യാ ടുഡെ പ്രവചിക്കുന്നത്. ന്യൂസ് 18, എ.ബി.പി-സീ വോട്ടർ തുടങ്ങിയ സർവേ റിപ്പോർട്ടുകളും ഇൻഡ്യാ സഖ്യം 38 സീറ്റ് വരെ നേടുമെന്നാണ് പറയുന്നത്.
അതേസമയം ദേശീയതലത്തിൽ എൻ.ഡി.എ സഖ്യം തന്നെ അധികാരത്തിൽ തുടരുമെന്നാണ് എക്‌സിറ്റ് പോൾ സൂചനകൾ. എൻ.ഡി.എ 371, ഇൻഡ്യാ സഖ്യം 125 എന്നാണ് ഇന്ത്യാ ന്യൂസ് എക്‌സിറ്റ് പോൾ പറയുന്നത്. റിപ്പബ്ലിക് ടി.വി എൻ.ഡി.എക്ക് 353-368 സീറ്റുകൾ പ്രവചിക്കുന്നു. എൻ.ഡി.ടി.വി എൻ.ഡി.എക്ക് 365 സീറ്റും ഇൻഡ്യാ സഖ്യത്തിന് 142 സീറ്റുമാണ് പറയുന്നത്.
Adjust Story Font
16