ലൈംഗിക അതിക്രമ പരാതി; മല്ലു ട്രാവലർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ
ഷാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.
കൊച്ചി: സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് സർക്കുലർ. ഷാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.
യുവതിയുടെ പരാതിയിൽ, മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിർ സുബ്ഹാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് വിമാനത്താവളത്തിൽ ലുക്കൗട്ട് സർക്കുലർ നൽകിയത്.
ഷാക്കിറിനെതിരെ കേസെടുത്ത പൊലീസ് ചോദ്യം ചെയ്യാനുള്ള നടപടികൾ തുടങ്ങിയെങ്കിലും വിദേശത്തായതിനാൽ സാധിച്ചില്ല. ഷാക്കിർ കാനഡയിലാണെന്നാണ് വിവരം. ഇതോടെയാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്.
കഴിഞ്ഞദിവസം സൗദി യുവതി എറണാകുളം ജില്ലാ കോടതിയിലെത്തി രഹസ്യമൊഴി നൽകിയിരുന്നു. യുവതിയുടെ പരാതിയിൽ 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവദിവസം ഇരുവരും ഒരേ ടവർ ലോക്കേഷനിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒപ്പം കൊച്ചിയിലെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
അതേസമയം, ഷാക്കിര്‍ സുബ്ഹാനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് സൗദി യുവതി. എന്നാൽ താന്‍ നിരപരാധിയാണെന്നും കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷാക്കിര്‍ രംഗത്തെത്തിയിരുന്നു.
Adjust Story Font
16