Quantcast

'കോൺഗ്രസിൽ പരസ്പര വിശ്വാസം നഷ്ടപ്പെട്ടു'; എം.എം ഹസൻ

താരീഖ് അൻവർ മാത്രമല്ല ഹൈക്കമാൻഡ് , പക്ഷേ താരീഖ് അൻവർ വിളിച്ചാൽ ചർച്ചയ്ക്ക് പോകുമെന്നും എം.എം.ഹസൻ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2023-06-11 06:50:33.0

Published:

11 Jun 2023 6:48 AM GMT

കോൺഗ്രസിൽ പരസ്പര വിശ്വാസം നഷ്ടപ്പെട്ടു; എം.എം ഹസൻ
X

തിരുവനന്തപുരം: പാർട്ടിയിൽപരസ്പര വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തുറന്ന് പറഞ്ഞ് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. സുൽത്താൻ ബത്തേരിയിൽ ഉണ്ടാക്കിയ ഐക്യത്തിന് മങ്ങലേറ്റെന്നും ഐക്യം പുനസ്ഥാപിക്കാൻ ഹൈക്കമാൻഡിനേ കഴിയൂ എന്നും എം.എം.ഹസൻ പറഞ്ഞു. താരീഖ് അൻവർ മാത്രമല്ല ഹൈക്കമാൻഡ് , പക്ഷേ താരീഖ് അൻവർ വിളിച്ചാൽ ചർച്ചയ്ക്ക് പോകുമെന്നും ഹസൻ വ്യക്തമാക്കി.

സതീശന് എതിരായ വിജിലൻസ് അന്വേഷണവും പാർട്ടിയിലെ പ്രശ്നങ്ങളും തമ്മിൽ ബന്ധമില്ലെന്നും വി.ഡി സതീശനും സുധാകരനും എതിരെ നീക്കം നടത്തിയിട്ടില്ലന്നും പറഞ്ഞ ഹസൻ പാർട്ടിയിൽ ഗൗരവമേറിയ ഒരു പ്രശ്നമുണ്ടെന്നും തന്നോടും രമേശിനോടും ചർച്ച ചെയ്യണമെന്ന നിർദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.

'വി.ഡി സതീശന് എതിരായ അന്വേഷണം മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനുള്ള പക പോക്കലാണ്. വിജിലൻസ് അന്വേഷണത്തിലൂടെ പ്രതിപക്ഷ നേതാവിന് വേട്ടയാടാനാണ് ശ്രമം. ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുക്കും. പ്രതിപക്ഷ നേതാവിനെ പേടിപ്പിക്കാൻ നോക്കണ്ട'- എം.എം.ഹസൻ

ജുഡീഷ്യറിക്ക് തന്നെ കളങ്കമായ റിപ്പോർട്ടാണ് സോളാർ കമ്മീഷൻ റിപ്പോർട്ടെന്നും സി.ദിവാകരൻ കമ്മീഷന് എതിരെ പറഞ്ഞതിനെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകയ്ക്ക് എതിരായ കേസ് മാധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള കൈയ്യേറ്റമാണെന്നും മോദിയുടെ അതേ സമീപനമാണ് സർക്കാരും സ്വീകരിക്കുന്നതെന്നും മോദി മീഡിയവണിൻ്റെ ലൈസൻസ് പിൻവലിച്ചത് പോലെ തന്നെയാണ് സംസ്ഥാന സർക്കാരും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

TAGS :

Next Story