കേരളത്തിൽ വീണ്ടും എം പോക്സ്; രോഗം വിദേശത്തുനിന്നു വന്ന യുവാവിന്
എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്
എറണാകുളം: കേരളത്തിൽ ഒരാൾക്കുകൂടി എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടോടുകൂടിയായിരുന്നു രോഗനിർണയം. രോഗം ഗുരുതരമാകാൻ സാധ്യതയില്ലെന്ന വിവരമാണ് ആരോഗ്യവിഭാഗം നൽകുന്നത്.
ഈ മാസം രണ്ടാമത്തെയാൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. പതിനെട്ടാം തീയതി യുഎഇയിൽ നിന്നു വന്ന മലപ്പുറം സ്വദേശിക്കാണ് ഇതിനുമുൻപ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തേത് ക്ലേഡ് വൺ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിച്ചിരുന്നു. അതിതീവ്രവ്യാപനശേഷിയുള്ള വകഭേദമാണിത്.
രോഗലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചേക്കാം എന്ന വിലയിരുത്തലും ആരോഗ്യവകുപ്പിനുണ്ട്. കേന്ദ്രമാർഗ നിർദേശപ്രകാരമാണ് എംപോക്സ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത്.
Adjust Story Font
16