Quantcast

''ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിന് ഭഗവാന്‍ നല്‍കിയ ശിക്ഷയാണ് ഇപ്പോള്‍ കാണുന്നത്''; കെ സുരേന്ദ്രനെ വിമര്‍ശിച്ച് സംഘ്പരിവാര്‍ സഹയാത്രികന്‍ എം സന്തോഷ്

തൃശൂരില്‍ തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണം എന്ന പേരില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദുധര്‍മ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു നടന്‍ എം സന്തോഷ്

MediaOne Logo

Web Desk

  • Updated:

    2021-09-25 15:58:09.0

Published:

25 Sep 2021 3:29 PM GMT

ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിന് ഭഗവാന്‍ നല്‍കിയ ശിക്ഷയാണ് ഇപ്പോള്‍ കാണുന്നത്; കെ സുരേന്ദ്രനെ വിമര്‍ശിച്ച് സംഘ്പരിവാര്‍ സഹയാത്രികന്‍ എം സന്തോഷ്
X

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സംഘ്പരിവാര്‍ സഹയാത്രികന്‍ നടന്‍ എം സന്തോഷ്. ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞെന്നും അതിന് ഭഗവാന്‍ അറിഞ്ഞ് കൊടുത്ത ശിക്ഷയാണ് ഇപ്പോള്‍ കാണുന്നതെന്നും സന്തോഷ് തുറന്നടിച്ചു.

തൃശൂരില്‍ തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണം എന്ന പേരില്‍ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദുധര്‍മ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം സന്തോഷ്. ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാന്‍ കുറേ നേതാക്കളെത്തി. പരിപാവനമായ ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് എടുത്തെറിഞ്ഞു. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന്‍ തന്നെയാണ് കൊടുത്തിട്ടുള്ളത്. ഓരോരുത്തരും അനുഭവിക്കുന്നത് നമ്മള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു സംഘടനയുടെ തലപ്പത്ത് ഓരോ നേതാക്കള്‍ വരും. അവരെല്ലാം ഓരോ ദിവസവും ദൈവങ്ങളായി മാറുകയാണ്. നമുക്ക് സംഘടനയില്‍ മനുഷ്യദൈവങ്ങളുടെ ആവശ്യമില്ല. ലീഡറെയാണ് വേണ്ടത്. ഹിന്ദു ചിന്തിക്കുന്നവനാണ്. മുകളില്‍നിന്ന് ഒരാള്‍ മൂളിക്കൊടുത്താന്‍ റാന്‍ മൂളുന്നവരല്ല ഹിന്ദുവെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story