'നായനാരെ മുഖ്യമന്ത്രി ആയി നിശ്ചയിച്ചത് ഗൗരി അമ്മയെ ഒതുക്കാൻ ആണെന്ന് പറയരുത്' എം സ്വരാജ്
'ഭാവനാ വിലാസങ്ങൾ എഴുതിപ്പിടിപ്പിച്ച് അഭിരമിച്ചോളൂ , പക്ഷേ ചരിത്ര യാഥാർത്ഥ്യങ്ങളെ കൊല്ലരുത് '
ഗൗരി അമ്മയെ മുഖ്യമന്ത്രി ആക്കാതിരിക്കാൻ 1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രി ആക്കി എന്ന വാർത്തകൾക്കെതിരെ തുറന്നടിച്ച് എം. സ്വരാജ്. മരണവേളയിൽ സി.പി. എമ്മിന്റെ ൻ്റെ ശവമടക്ക് നടത്താനാണ് ഒരു കൂട്ടം പേർ ചേർന്ന് ശ്രമിക്കുന്നതെന്നും നിറം പിടിപ്പിച്ച കഥകൾ ആവോളം അടിച്ചിറക്കുന്നുണ്ടെന്നും സ്വരാജ് പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെ ആയിരുന്നു സ്വരാജിന്റെ പ്രതികരണം.
1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ! എന്തൊക്കെ കള്ളങ്ങളാണിവർ പറയുന്നത്. 1987 ൽ തൃക്കരിപ്പൂരിൽ നിന്നും സ: ഇകെ നായനാർ മത്സരിച്ചു. വിജയിച്ചു. മുഖ്യമന്ത്രിയുമായി. സ. നായനാരെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ലാണ്. അത് ഗൗരിയമ്മയെ ഒതുക്കാനാണെന്ന് ദയവായി പറയരുത്, അന്ന് ഗൗരിയമ്മ സിപിഎമ്മിൽ ഇല്ല. ഇതാണ് സത്യം. സ്വരാജ് വ്യക്തമാക്കി
എം. സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ഇതു കള്ളമാണ് .. ഗൗരിയമ്മയുടെ മരണവേളയിൽ സി പി ഐ (എം ) ൻ്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേർന്ന് ശ്രമിയ്ക്കുന്നത്. നിറം പിടിപ്പിച്ച കഥകൾ ആവോളം അടിച്ചിറക്കന്നുണ്ട്. അക്കൂട്ടത്തിലാണ് ഇന്നത്തെ മലയാള മനോരമ പത്രത്തിൽ ഒരു വിചിത്രകഥ അച്ചടിച്ചു വന്നിരിയ്ക്കുന്നത്. 1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ.....! എന്തൊക്കെ കള്ളങ്ങളാണിവർ പറയുന്നത് . ഇന്നലെ ചില ചാനലുകളും ഇങ്ങനെ ഒരു നുണക്കഥ പറഞ്ഞത്രെ ... പിന്നെ തിരുത്തിയെന്നും കേട്ടു . ആരു തിരുത്തിയാലും തങ്ങൾ നുണ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുമെന്നാണോ മനോരമ പ്രഖ്യാപിയ്ക്കുന്നത് ? സി പി ഐ (എം) വിരുദ്ധത മാത്രം ലക്ഷ്യമാവുമ്പോൾ ഭാവനകൾ ആകാശത്തെയും മറികടക്കും . പക്ഷെ ചരിത്രത്തെ നുണയുടെ കടലിൽ മുക്കിക്കൊല്ലുമ്പോൾ തങ്ങളുടെ വായനാസമൂഹത്തോട് എത്ര വലിയ പാതകമാണ് ഇക്കൂട്ടർ ചെയ്യുന്നത്. 1987 ൽ തൃക്കരിപ്പൂരിൽ നിന്നും സ: ഇകെ നായനാർ മത്സരിച്ചു. വിജയിച്ചു. മുഖ്യമന്ത്രിയുമായി. സ. നായനാരെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ലാണ്. അത് ഗൗരിയമ്മയെ ഒതുക്കാനാണെന്ന് ദയവായി പറയരുത്, അന്ന് ഗൗരിയമ്മ സി പി ഐ (എം ) ൽ ഇല്ല. ഇതാണ് സത്യം . ഭാവനാ വിലാസങ്ങൾ എഴുതിപ്പിടിപ്പിച്ച് അഭിരമിച്ചോളൂ , പക്ഷേ ചരിത്ര യാഥാർത്ഥ്യങ്ങളെ കൊല്ലരുത് .
ഇതു കള്ളമാണ് ..
ഗൗരിയമ്മയുടെ മരണവേളയിൽ സി പി ഐ (എം ) ൻ്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും...
Posted by M Swaraj on Tuesday, May 11, 2021
Adjust Story Font
16