അഴിമതി വിരുദ്ധ നിലപാടുള്ളവർക്ക് ഇടതുപക്ഷത്തിന് വോട്ട് ചെയ്യേണ്ടിവരും: എം സ്വരാജ്
എഎപി, ട്വന്റി-20 പാർട്ടികളുമായുള്ള ബന്ധം സംബന്ധിച്ച് തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതാണെന്നും സ്വരാജ് പറഞ്ഞു.
തൃക്കാക്കര: എഎപി, ട്വന്റി-20 പാർട്ടികളുമായുള്ള ബന്ധം സംബന്ധിച്ച് തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. താൻ പറഞ്ഞ കാര്യങ്ങളിൽ മാത്രമേ തനിക്ക് ഉത്തരാവിദത്തമുള്ളൂ. അത് പലരും അവരുടെ താൽപര്യത്തിന് അനുസരിച്ച് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തെ പിന്തുണക്കുന്ന ആർക്കും ഇടതുപക്ഷത്തിന് വോട്ട് ചെയ്യാനേ ഇപ്പോൾ കഴിയൂ. അഴിമതി വിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്കും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യാനാവൂ, കാരണം കേരളത്തിൽ അഴിമതി വിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണ്. വിദ്യാസമ്പന്നരും പ്രൊഫഷണലുകളും രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് നിലപാടുള്ളവർക്കും വോട്ട് ചെയ്യാൻ കഴിയുന്ന സ്ഥാനാർഥിയാണ് ജോ ജോസഫ് എന്നും അദ്ദേഹം പറഞ്ഞു.
എഎപി ബൂർഷാ പാർട്ടിയാണെന്ന മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞത് രാഷ്ട്രീയ സഖ്യത്തെ കുറിച്ചാണ്. അതും താൻ പറഞ്ഞതും തമ്മിൽ ബന്ധമില്ലെന്നും സ്വരാജ് പറഞ്ഞു. അഴിമതി വിരുദ്ധതയും വികസനവുമാണ് അജണ്ടയെന്നാണ് ഈ രണ്ട് പാർട്ടികളം പറയുന്നത്. അങ്ങനെയുള്ളവർക്ക് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാനേ കഴിയൂ എന്നും സ്വരാജ് പറഞ്ഞു.
Adjust Story Font
16