Quantcast

അധികാരത്തിന്‍റെ സുഖശീതളിമയില്‍ നേതൃത്വത്തിന് ധാർമിക ബോധം നഷ്ടപ്പെട്ടെന്ന് എം ടി രമേശ്: മറനീക്കി ബിജെപിയിലെ പടലപ്പിണക്കം

അധികാര സ്ഥാനം ലഭിക്കാത്തവരാണ് കേരളത്തില്‍ ഭൂരിഭാഗം പ്രവര്‍ത്തകരുമെന്നായിരുന്നു ഇതിനുള്ള കെ സുരേന്ദ്രന്റെ മറുപടി

MediaOne Logo

Web Desk

  • Updated:

    2021-09-25 10:28:26.0

Published:

25 Sep 2021 7:38 AM GMT

അധികാരത്തിന്‍റെ സുഖശീതളിമയില്‍ നേതൃത്വത്തിന് ധാർമിക ബോധം നഷ്ടപ്പെട്ടെന്ന് എം ടി രമേശ്: മറനീക്കി ബിജെപിയിലെ പടലപ്പിണക്കം
X

ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ജനറല്‍ സെക്രട്ടറി എം ടി രമേശ്. അധികാരത്തിന്റെ സുഖത്തില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മിക ബോധം മറക്കുന്നുവെന്ന് എം ടി രമേശ് ഫേസ് ബുക്കില്‍ കുറിച്ചു. കേരളത്തില്‍ അധികം പേര്‍ക്ക് അധികാരം ലഭിച്ചിട്ടില്ലെന്ന മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നതോടെ ഭിന്നത കൂടുതല്‍ പ്രകടമാവുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും സംസ്ഥാന ബിജെപിയില്‍ പോര് തുടരുകയാണ്. കെ സുരേന്ദ്രനെ ലക്ഷ്യം വെച്ച് ഒരു വിഭാഗം നീക്കങ്ങള്‍ ശക്തമാക്കി. ഒളിഞ്ഞും തെളിഞ്ഞും പരസ്പരം വിമര്‍ശനം ഉന്നയിക്കുകയാണ് നേതാക്കള്‍. ദീനദയാല്‍ ഉപാദ്ധ്യയ അനുസ്മരണമാണ് പുതിയ പോരിനുള്ള വേദി. തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൌതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ നോക്കാതെ പ്രവര്‍ത്തിച്ച ദീനദയാലിന്റെ മാതൃക നേതൃത്വം മറന്നുപോകുന്നുവെന്ന് ഫേസ് ബുക്കില്‍ കുറിച്ചായിരുന്നു ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ ഒളിയമ്പ്. അധികാരത്തിന്റെ സുഖ ശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറന്നു പോകുന്ന ധാര്‍മിക ബോധം തിരിച്ചുപിടിക്കാന്‍ ദീനദയാല്‍ജിയുടെ ഓര്‍മ്മകള്‍ക്ക് കഴിയുമെന്നും രമേശ് കുറിച്ചു. അധികാര സ്ഥാനം ലഭിക്കാത്തവരാണ് കേരളത്തില്‍ ഭൂരിഭാഗം പ്രവര്‍ത്തകരുമെന്നായിരുന്നു ഇതിനുള്ള കെ സുരേന്ദ്രന്റെ മറുപടി.

കെ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ നിന്ന് താഴെയിറക്കാനുള്ള നീക്കങ്ങള്‍ ഒരു വിഭാഗം ശക്തിപ്പെടുത്തുന്നതിനിടെയാണ് രമേശിന്‍റെ ഒളിയമ്പും അതിനുള്ള സുരേന്ദ്രന്‍റെ മറുപടിയുമെന്നതും പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു.

TAGS :

Next Story