Quantcast

വീണ്ടും സോളാർ അഴിമതി?; തിരുവനന്തപുരം നഗരത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചതിൽ അഴിമതിയെന്ന് എം. വിൻസന്റ് എംഎൽഎ

'61 കോടി രൂപയുടെ പദ്ധതിയിൽ 30 കോടിയിലധികം രൂപ അധികമായി നൽകി'

MediaOne Logo

Web Desk

  • Updated:

    2024-12-15 06:31:03.0

Published:

15 Dec 2024 6:30 AM GMT

വീണ്ടും സോളാർ അഴിമതി?; തിരുവനന്തപുരം നഗരത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചതിൽ അഴിമതിയെന്ന് എം. വിൻസന്റ് എംഎൽഎ
X

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപണവുമായി. എം. വിൻസന്റ് എംഎൽഎ. 61 കോടി രൂപയുടെ പദ്ധതിയിൽ 30 കോടിയിലധികം രൂപ അധികമായി നൽകി. ടെണ്ടർ കമ്മറ്റിയുടെയും ഫിനാൻസ് കമ്മറ്റിയുടെയും അനുമതിയില്ലാതെയാണ് പണം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

ഇതു സംബന്ധിച്ചു നിയമസഭയിൽ ചോദ്യമുന്നയിച്ചപ്പോൾ വ്യക്തതയില്ലാത്ത മറുപടി നൽകി. നടപടിക്രമങ്ങൾക്ക് എതിരായ ടെണ്ടർ നടപടിയാണ് ഉണ്ടായിരിക്കുന്നത്. കോടികൾ ചിലവഴിച്ചിട്ടും മിക്കയിടങ്ങളിലും പ്ലാന്റ് നിർമാണം പൂർത്തിയായിട്ടില്ല. ടെണ്ടറിൽ പങ്കെടുത്ത കമ്പനികൾ വ്യാജ ബാങ്ക് ഗാരന്റികൾ സമർപ്പിച്ചെന്നും എം. വിൻസന്റ് എംഎൽഎ പറഞ്ഞു.

TAGS :

Next Story