Quantcast

എംഎ ലത്തീഫിനെതിരായ നടപടി; തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം

40 വർഷത്തോളം ജില്ലയിൽ കോൺഗ്രസിനെ നയിച്ചയാളാണ് എം.എ ലത്തീഫ്. അദ്ദേഹത്തിനെതിരെ ഒരു പരാതിയും നിലവിലില്ല. ചില ഗ്രൂപ്പ് മാനേജർമാരാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 Nov 2021 7:46 AM GMT

എംഎ ലത്തീഫിനെതിരായ നടപടി; തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം
X

മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വനിതകളടക്കം നൂറുകണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ലത്തീഫിനെതിരെ അകാരണമായാണ് നടപടിയെടുത്തതെന്നും അത് പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

എം.എ ലത്തീഫിനോട് കാണിച്ച നീതികേടിനെതിരെയാണ് പ്രതിഷേധമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. 40 വർഷത്തോളം ജില്ലയിൽ കോൺഗ്രസിനെ നയിച്ചയാളാണ് എം.എ ലത്തീഫ്. അദ്ദേഹത്തിനെതിരെ ഒരു പരാതിയും നിലവിലില്ല. ചില ഗ്രൂപ്പ് മാനേജർമാരാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

ചിറയിൻകീഴ് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വിഭാഗീയതക്ക് നേതൃത്വം കൊടുത്തത് ലത്തീഫാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. കെപിസിസി ഭാരവാഹി പട്ടികക്കെതിരെ കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ആഹ്വാനം നടത്തി, കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി യോഗങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ അച്ചടക്കലംഘനങ്ങളും കണ്ടെത്തിയിരുന്നു.

TAGS :

Next Story