Quantcast

ഉയർന്ന രക്തസമ്മർദം, കിഡ്‌നിയുടെ പ്രവർത്തനശേഷി കുറഞ്ഞു; മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

മഅ്ദിയുടെ ആരോഗ്യനില വീണ്ടെടുക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    27 Jun 2023 1:20 PM GMT

madani affidavit to supreme court
X

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മകൻ സ്വലാഹുദ്ദീൻ അയ്യൂബി. രക്തസമ്മർദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് മഅ്ദനിയെ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ക്രിയാറ്റിന്റെ അളവ് കൂടി ഉയർന്നതോടെ കിഡ്‌നിയുടെ പ്രവർത്തനശേഷിയും കുറഞ്ഞ നിലയിലാണ്.

മഅ്ദനിക്ക് വിദഗ്ധ ചികിത്സ നൽകാൻ അടിയന്തരമായി സംസ്ഥാന സർക്കാർ ഇടപെടണമെന്നും സ്വലാഹുദ്ദീൻ അയ്യൂബി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം സന്ദർശിക്കണം. കേരളത്തിൽ മികച്ച ചികിത്സ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മഅ്ദിയുടെ ആരോഗ്യനില വീണ്ടെടുക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് വൈകീട്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. കിഡ്‌നിയുടെ പ്രവർത്തന ശേഷി കുറഞ്ഞ നിലയിലാണെന്നും മഅ്ദനി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ആരോഗ്യനില കൂടുതൽ വഷളായ സാഹചര്യത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിക്കുമോയെന്ന് നിയമപരമായി പരിശോധിക്കുമെന്നും അതിനുള്ള ശ്രമം നടത്തുമെന്നും മകൻ പറഞ്ഞു.

TAGS :

Next Story