Quantcast

മഅ്ദനി ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും

കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം താമസിക്കുന്ന ഫ്ളാറ്റിൽ റമദാൻ നോമ്പ്തുറയോടനുബന്ധിച്ച് പ്രർത്ഥിച്ച് കൊണ്ടിരിക്കവെ ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് അടിയന്തരമായി ആശുപത്രിയിൽപ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ എംആർഐ പരിശോധനയിലും മറ്റ് പരിശോധനകളിലും പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരിന്നു.

MediaOne Logo

Web Desk

  • Updated:

    2022-04-14 14:34:01.0

Published:

14 April 2022 1:52 PM GMT

Madani, PDP
X

Madani

ബെംഗളൂരു: ഉയർന്ന രക്തസമ്മർദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ബെംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ആശുപത്രി വിട്ടു. പരിപൂർണ വിശ്രമവും നിരന്തര ചികിത്സ നിർദേശങ്ങളും നലകിയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം താമസിക്കുന്ന ഫ്ളാറ്റിൽ റമദാൻ നോമ്പ്തുറയോടനുബന്ധിച്ച് പ്രർത്ഥിച്ച് കൊണ്ടിരിക്കവെ ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് അടിയന്തരമായി ആശുപത്രിയിൽപ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ എംആർഐ പരിശോധനയിലും മറ്റ് പരിശോധനകളിലും പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരിന്നു. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ പക്ഷാഘാതം ബാധിച്ചില്ലെങ്കിലും ദീർഘനാളായി നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നീരിക്ഷണത്തിൽ ചികിത്സയിലായിരിന്നു. ആശുപത്രി വിട്ട മഅ്ദനിക്ക് ഫിസിയോതെറാപ്പി ചികിത്സയും പരിപൂർണ വിശ്രമവുമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

TAGS :

Next Story