Quantcast

മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടാനൊരുങ്ങി കുടുംബം

നിലവിലെ ആരോഗ്യാവസ്ഥയില്‍ യാത്ര പാടില്ലെന്ന് ഡോക്ടര്‍‌മാരുടെ കര്‍ശന നിര്‍ദേശമുണ്ട്

MediaOne Logo

Web Desk

  • Published:

    6 July 2023 1:11 AM

madani
X

കൊച്ചി: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. പിതാവിനെ കാണാനാകാതെ നാളെ തിരികെ ബംഗളൂരുവിലേക്ക് പോകേണ്ടിവരുമോയെന്ന ആശങ്കയിലാണ് മഅദനിയും കുടുംബവും. നിലവിലെ ആരോഗ്യാവസ്ഥയില്‍ യാത്ര പാടില്ലെന്ന് ഡോക്ടര്‍‌മാരുടെ കര്‍ശന നിര്‍ദേശമുണ്ട്.

പിതാവിനെ കൊച്ചിയിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. നിലവിലെ സാഹചര്യം പരിഗണിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീംകോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് കുടുംബം. ഇക്കഴിഞ്ഞ 27നാണ് ബംഗളൂരുവില്‍ നിന്ന് മഅ്ദനി കേരളത്തിലെത്തിയത്. അന്‍വാര്‍‌ശേരിയിലേക്കുളള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

TAGS :

Next Story