'വി. ജോയിയുടേത് വിഭാഗീയ പ്രവർത്തനം, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു'; ആഞ്ഞടിച്ച് മധു മുല്ലശ്ശേരി
'പുറത്താക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്'
തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശിപാർശ ചെയതതിന് പിന്നാലെ പ്രതികരണവുമായി മധു മുല്ലശ്ശേരി. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ കടുത്ത വിമർശനങ്ങളാണ് മധു ഉന്നയിക്കുന്നത്. 'വി. ജോയിയുടേത് വിഭാഗീയ പ്രവർത്തനമാണ്. ജില്ലയിലെ പല ഏരിയ സെക്രട്ടറിമാർക്കും ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ഈ അഭിപ്രായമുണ്ട്. അവരെല്ലാം ഇത് പറയാൻ മടിക്കുകയാണെന്നും' മധു മീഡിയവണിനോട് പറഞ്ഞു.
'1982ൽ പാർട്ടിയിൽ വന്നതാണ്, പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഒരു കാരണവുമില്ലാതെ എന്നെ മാറ്റാൻ ശ്രമിച്ചപ്പോളാണ് സമ്മേളനത്തിൽ നിന്ന് ഇറങ്ങിവന്നത്. വി. ജോയിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു. പുറത്താക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
എതിർവാ പറഞ്ഞാൽ ഉടൻ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണ്. തൻ്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും വി. ജോയ് ജില്ലാ സെക്രട്ടറി ആയതുമുതൽ തന്നോട് അവഗണന കാണിച്ചുവെന്നും' മധു കൂട്ടിച്ചേർത്തു.
Adjust Story Font
16