മധു വധക്കേസ്; അന്വേഷണ റിപ്പോർട്ടുകൾ വിളിച്ചുവരുത്തണമെന്ന് പ്രോസിക്യൂഷൻ
രണ്ട് അന്വേഷണ റിപ്പോർട്ടുകളും കോടതി വിളിച്ചു വരുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുകൾ കോടതിയിൽ വിളിച്ചു വരുത്തണമെന്ന് പ്രോസിക്യൂഷൻ. കസ്റ്റഡി മരണമാണോ എന്ന് പരിശോധിക്കാനായിരുന്നു ഒറ്റപ്പാലം സബ് കളക്ടറുടെയും, മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെയും അന്വേഷണം നടന്നത്.
രണ്ട് അന്വേഷണ റിപ്പോർട്ടുകളും കോടതി വിളിച്ചു വരുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു . കസ്റ്റഡി മരണമാണെന്ന് പ്രതിഭാഗം വാദിക്കുന്നതിനിടെയാണ് മജിസ്റ്റീരിയിൽ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്നാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്.
Next Story
Adjust Story Font
16