മോദിയുടെ നാല് മണിക്കൂര്‍ പരിപാടിക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ ചെലവഴിക്കുന്നത് 23 കോടി രൂപ
23 കോടിയില്‍ 13 കോടിയും പരിപാടിയില്‍ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന നാല് മണിക്കൂർ പരിപാടിക്കായി മധ്യപ്രദേശ് സർക്കാർ ചെലവഴിക്കുന്നത് 23 കോടി രൂപയെന്ന് കണക്കുകള്‍. 23 കോടിയില്‍ 13 കോടിയും പരിപാടിയില്‍ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ജംബൂരി മൈതാനിയിൽ നവംബർ 15 ന് ഭഗവാൻ ബിർസ മുണ്ടയുടെ സ്മരണയ്ക്കായി മധ്യപ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന ജൻജാതിയ ഗൗരവ് ദിവസില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയെത്തുന്നത്. ഇതിന് പുറമെ രാജ്യത്തെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷനും ചടങ്ങിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ രണ്ട് ലക്ഷം ആദിവാസികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും വേദിയാകെ ഗോത്ര ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒരാഴ്ചയായി 300 ജോലിക്കാരാണ് ഇതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ആദിവാസികൾക്കിരിക്കാൻ വലിയ പന്തലുകളും നിർമിച്ചിട്ടുണ്ട്. ചെലവഴിക്കുന്ന 23 കോടിയില്‍ 9 കോടി ടെന്‍റ് നിര്‍മാണം, അലങ്കാരം, പരസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
Adjust Story Font
16