ദം ദം ബിരിയാണി കോണ്ടസ്റ്റ്: 15 വിജയികൾ ഗ്രാൻഡ് ഫിനാലെയിലേക്ക്
ഗ്രാൻഡ് ഫിനാലെ 23ന് കോഴിക്കോട് ബീച്ചിൽ
കോഴിക്കോട്: ‘മാധ‍്യമം കുടുംബം’ റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമായ ദം ദം ബിരിയാണി കോണ്ടസ്റ്റിലെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. കണ്ണൂർ, മലപ്പുറം, കോഴിക്കോട് റീജ്യനുകളിലായി നടന്ന രണ്ടാംഘട്ട മത്സരത്തിൽനിന്ന് തിരഞ്ഞെടുത്ത 15 പേർ ഈ മാസം 23ന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കും. ഇതിൽനിന്ന് മലബാറിന്‍റെ ‘ബിരിയാണി ദം സ്റ്റാറി’നെ തിരഞ്ഞെടുക്കും.
ഫൈനലിസ്റ്റുകൾ: കണ്ണൂർ- ജിഷ ബിജിത്ത് (ചിറക്കര), ആയിഷ നസീറ (തളിപ്പറമ്പ്), റിന്‍റ റാഹിൽ (ആദി കടലായി), മുംതാസ് ഇബ്രാഹിം (കൂത്തുപറമ്പ്), ഫമി മുനീർ (ചിറക്കൽ കുളം).
കോഴിക്കോട്- സൗബിന മുഹമ്മദ് (മുക്കം), ജഷീല യസീർ (വൈത്തിരി), ജാനകി പവിത്രൻ (കോട്ടൂളി), നെജിയ്യ (മലയമ്മ), ഷാഹിന (ഓമശ്ശേരി).
മലപ്പുറം- ശബ്ന (വള്ളുവമ്പ്രം), ഫാത്തിമ ഫിദ (ഐക്കരപ്പടി), സൈഫുന്നീസ (തൃത്താല), സാഹിറ ബാനു (തിരൂർ), ജംഷാദ .ജെ (ഒലവക്കോട്).
കണ്ണൂർ (കാസർകോട്, കണ്ണൂർ), മലപ്പുറം (മലപ്പുറം, പാലക്കാട്), കോഴിക്കോട് (കോഴിക്കോട്, വയനാട്) എന്നിങ്ങനെ മൂന്ന് റീജ്യനുകളിലായിരുന്നു രണ്ടാംഘട്ടം. ഇതിൽ ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത അയ്യായിരത്തോളം പേരിൽനിന്ന് തിരഞ്ഞെടുത്ത 50 പേർ വീതമായിരുന്നു മത്സരിച്ചത്.
ഷെഫുമാരായ വിനോദ് വടശ്ശേരി, ഷമീം അഹമ്മദ് എസ്.എ.പി, തസ്നി ബഷീർ, റഷീദ് മുഹമ്മദ്, സമീറ മെഹബൂബ്, ശ്രുതി അജിത്ത്, ശിഹാബ് ചൊക്ലി, സന്ദീപ് ഒ, റാഫിയ സി.കെ, ഷംന ഷാഹിർ എന്നിവരടങ്ങിയ ജൂറിയാണ് രണ്ടാംഘട്ട വിജയികളെ തിരഞ്ഞെടുത്തത്.
ഗ്രാൻഡ് ഫിനാലെയിൽ സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവർ വിധി നിർണയിക്കും. ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള പ്രമുഖർ ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടാനെത്തും. പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും ഫുഡ് ഫെസ്റ്റും അരങ്ങേറും.
Adjust Story Font
16