കാരണമില്ലാതെ മദ്രസാ അധ്യാപകന്റെ അക്കൗണ്ട് ഫ്രീസായി; ശരിയായത് 5847 രൂപ അടച്ചപ്പോൾ
എന്തുകൊണ്ട് അക്കൗണ്ട് ഫ്രീസായെന്ന് ബാങ്ക് അധികൃതർക്കും അറിയില്ല. ഗുജറാത്തിൽനിന്നാണ് അക്കൗണ്ട് ഫ്രീസ് ചെയ്തതെന്നാണ് സൈബർ സെൽ നൽകിയ വിവരമെന്നും ഷാഫി പറഞ്ഞു.
വയനാട്: കാരണമില്ലാതെ ഫ്രീസായ അക്കൗണ്ട് ശരിയായത് ബാങ്ക് നിർദേശപ്രകാരം 5847 രൂപ അടച്ചപ്പോൾ. മദ്രസാ അധ്യാപകനായ മുഹമ്മദ് ഷാഫിയുടെ അക്കൗണ്ടാണ് അകാരണമായി ഫ്രീസായത്. ഗൂഗിൾ പേ വഴി സുഹൃത്ത് അയച്ച 1500 രൂപ കൈമാറ്റം ചെയ്യാൻ നോക്കിയപ്പോഴാണ് അക്കൗണ്ട് ഫ്രീസായത് ശ്രദ്ധയിൽപ്പെട്ടത്.
കൊടുവള്ളി എസ്.ബി.ഐ ബ്രാഞ്ചിലാണ് ഷാഫിയുടെ അക്കൗണ്ടുള്ളത്. ബാങ്ക് മാനേജറുടെ നിർദേശപ്രകാരം 5847 രൂപ അടച്ച ശേഷമാണ് അക്കൗണ്ട് ശരിയായത്. പിന്നീട് ഇത് സംബന്ധിച്ച മെയിലോ മറ്റോ വന്നാൽ അറിയിക്കാമെന്ന് മാനേജർ പറഞ്ഞെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നും ഷാഫി പറഞ്ഞു.
Next Story
Adjust Story Font
16