Quantcast

ഫർഹാനയുടെ കുടുംബം ഷിബിലിയുമായുള്ള വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു: മഹല്ല് സെക്രട്ടറി

ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 May 2023 9:46 AM GMT

Mahallu secretary about Shibili farhana marriage
X

കോഴിക്കോട്: ഒളവണ്ണയിലെ ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷിബിലിയും ഫർഹാനയും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമീപിച്ചിരുന്നതായി ചളവറ ഇട്ടേക്കാട് മഹല്ല് സെക്രട്ടറി ഹസൻ. ഫർഹാനയുടെ ഉമ്മയുടെ കൂടെയാണ് ഇരുവരും എത്തിയത്. വിവാഹം നടത്താൻ പുരുഷന്റെ മഹല്ലിൽനിന്ന് കത്ത് ആവശ്യമാണെന്ന് അവരെ അറിയിച്ചു. ഒന്നരമാസത്തിന് ശേഷം വീണ്ടും ഫർഹാനയുടെ ഉമ്മ വന്ന് കത്ത് കിട്ടാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. പിന്നീട് ഫർഹാനയുടെ പിതാവും വിവാഹം നടത്താൻ വേണ്ടി വന്ന് കണ്ടിരുന്നു. കത്തില്ലാതെ മഹല്ലിന് ഇടപെടാനാവില്ലെന്നും പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാനാണ് അവരോട് നിർദേശിച്ചതെന്നും ഹസൻ മീഡിയവണിനോട് പറഞ്ഞു.

സിദ്ദീഖിന്റെ കൊലപാതകം ഹണിട്രാപായിരുന്നുവെന്നും ഹോട്ടലിൽ മുറിയെടുത്തത് ഇതിനായിരുന്നുവെന്നും മലപ്പുറം എസ്.പി സുജിത് ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നുപേരെയും മലപ്പുറം ഡി.വൈ.എസ്.പി ഓഫീസിൽവെച്ച് എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.

ഹണിട്രാപ് വിവരം മൂന്നു പ്രതികൾക്കും അറിയാമെന്നും 18ാം തിയ്യതി ഷൊർണൂരിൽ നിന്ന് ഫർഹാനയും ആശിഖും ട്രെയിനിൽ വന്നിരുന്നുവെന്നും ഷിബിലിയടക്കം മൂന്നു പ്രതികളും സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും എസ്.പി പറഞ്ഞു. റൂമെടുത്ത ശേഷം രണ്ടു പേരും സംസാരിക്കവേ സിദ്ദീഖിന്റെ നഗ്നഫോട്ടോയെടുക്കാൻ പ്രതികൾ ശ്രമിച്ചെന്നും പണത്തിനായി തർക്കമുണ്ടായെന്നും വ്യക്തമാക്കി. ഇതോടെ പ്രതികളുമായുള്ള മൽപ്പിടുത്തത്തിൽ സിദ്ദീഖ് താഴെ വീണു, അപ്പോൾ ഫർഹാന കയ്യിൽ കരുതിയ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ദീഖിനെ ആക്രമിച്ചു. തലയിലാണ് ആക്രമിച്ചത്. ആശിഖ് നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. ഇതിൽ വാരിയെല്ലുകൾ തകർന്നു. തുടർന്ന് മൂവരും ചേർന്ന് ഇയാളെ മർദിച്ചു കൊല്ലുകയായിരുന്നു.

'സിദ്ദീഖിനെ ഹണിട്രാപ് ചെയ്യുമ്പോൾ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ ഒരുങ്ങിയാണ് പ്രതികൾ എത്തിയിരുന്നത്. കൊലപാതക ശേഷം മാനഞ്ചിറയിൽ പോയി അവർ ആദ്യം ഒരു ട്രോളി ബാഗ് വാങ്ങി. എന്നാൽ അതിൽ മൃതദേഹം കയറാത്തതിനാൽ പിറ്റേദിവസം കട്ടർ വാങ്ങി. തലേന്ന് പോയ അതേ കടയിൽ നിന്ന് ഒരു ട്രോളി ബാഗ് കൂടി വാങ്ങി. തുടർന്ന് ജി 4 റൂമിലെ കുളിമുറിയിൽ വെച്ച് കഷ്ണങ്ങളാക്കുകയും ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ കൊണ്ടുപോയി തള്ളി. തുടർന്ന് പ്രതികൾ ഉപയോഗിച്ച വസ്ത്രമടക്കമുള്ള കാര്യങ്ങൾ ഒരു സ്ഥലത്ത് കൊണ്ടുപോയി തള്ളി, കാറും ഉപേക്ഷിച്ചു. മറ്റു സാധനങ്ങൾ വേറൊരു സ്ഥലത്തും കൊണ്ടുപോയിട്ടു. ഈ സ്ഥലങ്ങൾ അവർ പറഞ്ഞിട്ടുണ്ട്. അവിടെങ്ങളിൽ പോയി ഉടൻ തെളിവ് ശേഖരിക്കും' എസ്.പി സുജിത് ദാസ് വ്യക്തമാക്കി.

ഷിബിലിയാണ് കാര്യങ്ങൾ ആസൂത്രണം ചെയ്‌തെന്നും ചെന്നൈയിലെത്തി അസമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖുമായി ഫർഹാനയുടെ പിതാവിന് പരിചയമുണ്ടായിരുന്നുവെന്നും പറഞ്ഞു. കാർ ചെറുതിരുത്തിയിൽ കൊണ്ടുപോയി ഉപേക്ഷിച്ച ശേഷം ഫർഹാനയെ വീട്ടിൽ വിടുകയായിരുന്നുവെന്നും ഷിബിലിയാണ് കാർ ഓടിച്ചതെന്നും എസ്.പി പറഞ്ഞു.

അതേസമയം, സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടാകാമെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. വാരിയെല്ലുകൾ പൊട്ടിയതായും തലയിൽ അടിയേറ്റ പാടുകളുള്ളതായും കണ്ടെത്തി. മരിച്ച ശേഷമാണ് സിദ്ദീഖിന്റെ ശരീരം പ്രതികൾ വെട്ടിമുറിച്ചത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കാലുകൾ മുറിച്ചുമാറ്റിയെന്നും കണ്ടെത്തലുണ്ട്.

TAGS :

Next Story