കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ
മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി ഡോ.ജെസി മോൾ മാത്യുവിനെയാണ് സസ്‌പെൻഡ് ചെയ്തത്
കോട്ടയം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ. മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി ഡോ.മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി ഡോക്ടർ ജെസി മോൾ മാത്യുവിനെയാണ് സസ്‌പെൻഡ് ചെയ്തത്ജെസി മോൾ മാത്യുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചയാളെ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറാക്കിയതിനെതിരെയായിരുന്നു ജെസിമോളുടെ പ്രതിഷേധം.
ജെസിമോൾ പാർട്ടി അച്ചടക്കം ലംഘിച്ചു എന്ന് കാട്ടിയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നടപടി. അഞ്ച് ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമാണ് പാർട്ടി നേതൃത്വത്തിനെതിരെ കോട്ടയം നഗരത്തിൽ പ്ലാക്കാർഡ് ഉയർത്തി ജെസിമോൾ പ്രതിഷേധിച്ചത്. കോൺഗ്രസ് നേതൃത്വം സ്ത്രീവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് ജെസിമോൾ. പ്രാദേശികതലത്തിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചയാളെ നിയോജകമണ്ഡലം പ്രസിഡന്റ് ആക്കിയതിൽ പ്രതിഷേധിച്ചാണ് ജെസിമോൾ പ്രതിഷേധമാരംഭിച്ചത്. പാർട്ടി നേതൃത്വത്തിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയാകാതെ വന്നതോടെ ജെസിമോൾ ഒറ്റയാൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
കോട്ടയത്ത് നിലനിൽക്കുന്ന കോൺഗ്രസ് ഗ്രൂപ്പ് തർക്കമാണ് ജെസിമോളുടെ പ്രതിഷേധത്തിന് പിന്നിലെന്നും അത് ഒരു വിഭാഗം ഉപയോഗപ്പെടുത്തുന്നുവെന്നുമാണ് പൊതുവേ ഉയരുന്ന ആക്ഷേപം.
Adjust Story Font
16