Quantcast

കരമനയിലെ അരുംകൊല: മുഖ്യപ്രതി കസ്റ്റഡിയിൽ, അക്രമികൾ അനന്തു കേസ് പ്രതികൾ

പ്രതികളായ നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലും പ്രതികളാണ്. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്

MediaOne Logo

Web Desk

  • Updated:

    2024-05-11 09:48:03.0

Published:

11 May 2024 7:59 AM GMT

കരമനയിലെ അരുംകൊല: മുഖ്യപ്രതി കസ്റ്റഡിയിൽ, അക്രമികൾ അനന്തു കേസ് പ്രതികൾ
X

തിരുവനന്തപുരം: കരമന സ്വദേശി അഖിലിന്റെ അരുംകൊലയിൽ മുഖ്യപ്രതി അറസ്റ്റിൽ. കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്ന കിരൺ കൃഷ്ണയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമികൾ അനന്തു വധക്കേസ് പ്രതികളെന്നു വ്യക്തമായിട്ടുണ്ട്. ബാറിലെ തർക്കത്തിലെ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട അഖിൽ. വീടിനുള്ളിൽ ആളുകളുള്ള സമയത്താണ് ആക്രമണം നടന്നത്. എന്നാൽ, ആരും സംഭവം നേരിൽ കണ്ടിട്ടില്ല. മുൻപ് പ്രതികളുമായി പ്രശ്‌നമുണ്ടായിരുന്നെന്നും വീടിനു തൊട്ടടുത്ത് കെട്ടിടനിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ നാലു പ്രതികളെയും തിരിച്ചറിഞ്ഞു. വിനീത്, അനീഷ്, അപ്പു, കിരൺ കൃഷ്ണ എന്നിവരാണ് പ്രതികൾ. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്.

പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വാടകയ്‌ക്കെടുത്ത ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞത്തുനിന്നാണ് കാർ വാടകയ്‌ക്കെടുത്തത്. പ്രതികൾ ലഹരി ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം ലഹരി ഉപയോഗിക്കുന്ന സംഘമാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ദാരുണമായ സംഭവമാണ് നടന്നത്. തലസ്ഥാനനഗരിയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇതിനെ ഗൗരവത്തോടെയാണു സർക്കാർ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.

Summary: The main suspect in Akhil's murder, in Thiruvananthapuram's Karamana, has been arrested

TAGS :

Next Story