തൃശൂർ പെരുമ്പിലാവിൽ വൻ തീപിടിത്തം; കാർഷിക യന്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനം കത്തിനശിച്ചു
തീപിടിത്തത്തെ തുടർന്ന് കുന്നംകുളം- കുറ്റിപ്പുറം സംസ്ഥാനപാതയിൽ ഗതാഗത തടസം
തൃശൂർ: പെരുമ്പിലാവ് അക്കിക്കാവിൽ വൻ തീപിടിത്തം. കാർഷിക യന്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തിയ തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നു. തീപിടിത്തത്തെ തുടർന്ന് കുന്നംകുളം- കുറ്റിപ്പുറം സംസ്ഥാനപാതയിൽ ഗതാഗത തടസമുണ്ടായി.
സംസ്ഥാനപാതയോട് ചേർന്നുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. സ്ഥാപനം അടച്ചതിന് ശേഷമാണ് അപകടമുണ്ടായത്. അകത്ത് ജീവനക്കാർ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം.
Next Story
Adjust Story Font
16