Quantcast

ഏക സിവിൽകോഡിനെതിരായ സി.പി.എം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് ഭൂരിഭാഗം ലീഗ് നേതാക്കൾ

ശരീഅത്ത് വിരുദ്ധരുമായി കൂട്ടുകൂടേണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്

MediaOne Logo

Web Desk

  • Updated:

    9 July 2023 2:48 AM

Published:

9 July 2023 2:38 AM

IUML MEATING
X

മലപ്പുറം: ഏക സിവിൽകോഡിനെതിരായ സി.പി.എം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് മുസ്‌ലിം ലീഗിൽ ഭൂരിഭാഗം നേതാക്കൾക്കും അഭിപ്രായം. ശരീഅത്ത് വിരുദ്ധരുമായി കൂട്ടുകൂടേണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് നേതാക്കൾ ലീഗ് നേതൃത്വവുമായി സംസാരിച്ചു. ഇന്ന് പാണക്കാട് ചേരുന്ന യോഗത്തിൽ അന്തിമതീരുമാനമുണ്ടാകും.

കോൺഗ്രസിനെ ഒഴിവാക്കിയാണ് സി.പി.എം ഏക സിവിൽ കോഡിന് എതിരായ സെമിനാറിന് ലീഗിനെ ക്ഷണിച്ചത്. സി.പി.എം രാഷ്ട്രീയ ലാഭത്തിനാണ് ശ്രമിക്കുന്നതെന്നും അതിനാൽ സി.പി.എമ്മിന്‍റെ ക്ഷണം സ്വീകരിക്കേണ്ടതില്ലെന്നുമാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. എന്നാൽ വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സി.പി.എമ്മുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് മറ്റൊരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്.

ലീഗ് നേതാക്കൾ സി.പി.എം സെമിനാറിൽ പങ്കെടുത്താൽ അത് ലീഗിനകത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കും. കൂടാതെ കോൺഗ്രസും ലീഗും തമ്മിലെ അഭിപ്രായ ഭിന്നതകൾക്കും കാരണമാകും. മുന്നണി ബന്ധം, ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ എന്നിവയിൽ ഊന്നിയായിരിക്കും തീരുമാനം എടുക്കുക. സി.പി.എമ്മിനെ തള്ളിപ്പറയാതെ സെമിനാറിൽ നിന്നും വിട്ടുനിൽക്കുക എന്ന നിലപാട് സ്വീകരിക്കാമെന്ന അഭിപ്രായമുള്ള നേതാക്കളും ഉണ്ട്.

watch video report

TAGS :

Next Story