ഭൂഗർഭ ജലനിരപ്പ് താഴ്ന്ന മേഖലയിൽ 'മലബാർ ബ്രാണ്ടി' നിർമാണ ശാല; കുടിവെള്ളം മുട്ടുമോയെന്ന ആശങ്കയില്‍ പ്രദേശവാസികള്‍
മാസം 30 ലക്ഷത്തിലധികം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് ബ്രാണ്ടി നിർമ്മാണം നടക്കുക
പാലക്കാട്: മേനോൻ പാറയിൽ 'മലബാർ ബ്രാണ്ടി' എന്ന പേരിൽ തുടങ്ങുന്ന മദ്യ നിർമ്മാണശാല തങ്ങളുടെ കുടിവെള്ളം മുട്ടിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഭൂഗർഭ ജലനിരപ്പ് താഴ്ന്ന മേഖലയിൽ മദ്യ നിർമ്മാണശാല തുടങ്ങരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. സംസ്ഥാന സർക്കാർ ഉടൻ പദ്ധതി ആരംഭിക്കനാണ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ പ്രവർത്തനം നിർത്തിയ ഷുഗർ ഫാക്റ്ററിയിൽ മലബാർ ഡിസ്റ്റലറീസ് എന്ന പേരിൽ മദ്യം സൂക്ഷിക്കുന്ന ഗോഡൗണാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഷുഗർ ഫാക്റ്ററിയുടെ കെട്ടിടങ്ങൾ പ്രയോജനപ്പെടുത്തി മദ്യ നിർമ്മാണ ശാല തുടങ്ങനാണ് സർക്കാർ തീരുമാനം. ഭൂഗർഭ ജലം ഉപയോഗിച്ച് മദ്യം നിർമ്മിക്കുന്നതോടെ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപെടും. നിലവിൽ തന്നെ കുടിവെള്ളത്തിനായി ഏറെ പ്രയാസം നേരിടുന്ന സ്ഥലത്താണ് മദ്യ നിർമ്മാണ ശാല തുടങ്ങുന്നത്.
മലബാർ ബ്രാണ്ടി എന്ന പേരിൽ സർക്കാർ തുടങ്ങുന്ന മദ്യ നിർമ്മാണശാലയിലേക്ക് ആവശ്യമായ വെള്ളം എവിടെ നിന്നും എടുക്കുമെന്നതിൽ വ്യക്തയില്ല. മാസം 30 ലക്ഷത്തിലധികം ലിറ്റർ വെള്ളം ഉപയോഗിച്ച് ബ്രാണ്ടി നിർമ്മാണം നടക്കുക.
Adjust Story Font
16