Quantcast

മലബാർ ബ്രാണ്ടി: പാലക്കാട്ടെ ജലലഭ്യതക്ക് ഭീഷണി, ചിറ്റൂരിൽ കടുത്ത ആശങ്ക

ചിറ്റൂർ ബ്ലോക്ക് സംസ്ഥാനത്ത് ഏറ്റവും കുറവ് ഭൂഗർഭ ജലനിരപ്പുള്ള പ്രദേശമാണ്

MediaOne Logo

Web Desk

  • Published:

    13 Dec 2022 2:21 AM GMT

മലബാർ ബ്രാണ്ടി: പാലക്കാട്ടെ ജലലഭ്യതക്ക് ഭീഷണി, ചിറ്റൂരിൽ കടുത്ത ആശങ്ക
X

പാലക്കാട്: പാലക്കാട് ജില്ലയിലെ ജലലഭ്യതക്ക് ഭീഷണി സൃഷ്ടിച്ച് മലബാർ ബ്രാണ്ടി മദ്യശാല. നിർമാണം നടക്കുന്ന ചിറ്റൂർ ബ്ലോക്ക് സംസ്ഥാനത്ത് ഏറ്റവും കുറവ് ഭൂഗർഭ ജലനിരപ്പുള്ള പ്രദേശമാണ്. 2020ലെ കണക്കുപ്രകാരം ക്രിട്ടിക്കൽ ബ്ലോക്കിൽ ഉൾപ്പെട്ട പ്രദേശമാണ് ചിറ്റൂർ. 99.89 ശതമാനമാണ് ഇവിടെ ഭൂഗർഭ ജലത്തിന്റെ കുറവ്. ചിറ്റൂർ മേനോൻ പാറയിൽ മദ്യശാല തുടങ്ങിയാൽ ഗുരുതരമായ ജലചൂഷണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

മദ്യ നിർമ്മാണശാല തങ്ങളുടെ കുടിവെള്ളം മുട്ടിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഭൂഗർഭ ജലനിരപ്പ് താഴ്ന്ന മേഖലയിൽ മദ്യ നിർമ്മാണശാല തുടങ്ങരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. സംസ്ഥാന സർക്കാർ ഉടൻ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ പ്രവർത്തനം നിർത്തിയ ഷുഗർ ഫാക്റ്ററിയിൽ മലബാർ ഡിസ്റ്റലറീസ് എന്ന പേരിൽ മദ്യം സൂക്ഷിക്കുന്ന ഗോഡൗണാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഷുഗർ ഫാക്റ്ററിയുടെ കെട്ടിടങ്ങൾ പ്രയോജനപ്പെടുത്തി മദ്യ നിർമ്മാണ ശാല തുടങ്ങനാണ് സർക്കാർ തീരുമാനം. ഭൂഗർഭ ജലം ഉപയോഗിച്ച് മദ്യം നിർമ്മിക്കുന്നതോടെ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപെടും. നിലവിൽ തന്നെ കുടിവെള്ളത്തിനായി ഏറെ പ്രയാസം നേരിടുന്ന സ്ഥലത്താണ് മദ്യ നിർമ്മാണ ശാല തുടങ്ങുന്നത്.

മലബാർ ബ്രാണ്ടി എന്ന പേരിൽ സർക്കാർ തുടങ്ങുന്ന മദ്യ നിർമ്മാണശാലയിലേക്ക് ആവശ്യമായ വെള്ളം എവിടെ നിന്നും എടുക്കുമെന്നതിൽ വ്യക്തയില്ല. മാസം 30 ലക്ഷത്തിലധികം ലിറ്റർ വെള്ളം ഉപയോഗിച്ച് ബ്രാണ്ടി നിർമ്മാണം നടക്കുക.

TAGS :

Next Story