Quantcast

പി.എസ്.സി അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്‌സ് ; വിശദീകരണവുമായി മലബാര്‍ മെഡിക്കല്‍ ടെക്നോളജി

അംഗീകാരമില്ലാത്ത കോഴ്‌സെന്ന് വിദ്യാർഥികളെ അറിയിച്ചിരുന്നെന്ന് സ്ഥാപനധികൃതര്‍ വിശദീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2024-03-23 05:18:25.0

Published:

23 March 2024 2:00 AM GMT

Paramedical Course Representative image
X

കോഴിക്കോട്: പി.എസ്.സി അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്‌സ് ; വിശദീകരണവുമായി മലബാര്‍ മെഡിക്കല്‍ ടെക്നോളജി അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്‌സ് നടത്തിയെന്ന പരാതിയില്‍ വിശദീകരണവുമായി കോഴിക്കോട് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ടെക്‌നോളജി. പി.എസ് അംഗീകാരമില്ലാത്ത കോഴ്‌സാണെന്ന് അറിയിച്ചാണ് കോഴ്‌സ് നടത്തിയതെന്നും കേരളത്തില്‍ നിരവധി സ്ഥാപനങ്ങള്‍ നടത്തുന്ന ബി.എസ്.എസിന്റെ കോഴ്‌സാണ് തങ്ങളും നടത്തുന്നതെന്നും സ്ഥാപനധികൃതര്‍ വിശദീകരിച്ചു.

അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തിയെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പൊലീസിന് പരാതി നല്കിയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ടെക്‌നോളജി വിവാദത്തിലായിത്. ഭാരത് സേവക് സമാജിന്റെ കോഴ്‌സാണ് നടത്തുന്നതെന്നും അംഗീകാരമില്ലായ്മ ഉള്‍പ്പെടെ ബോധ്യപ്പെടുത്തിയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതെന്നും സ്ഥാപനത്തിന്റെ ഡയറ്ക്ടര്‍ വിശദീകരിച്ചു. പഠിച്ചിറങ്ങുന്നവര്‍ക്ക് ലാബ് അസിസ്റ്റന്റുമാരുടെ ജോലി ലഭിക്കുന്നുണ്ട്.

നാലുലക്ഷംവരെ ഫീസ് വാങ്ങിയെന്ന ആരോപണത്തെയും തോറ്റയാളെ വിജിയപ്പിച്ചെന്ന ആരോപണത്തെയും സ്ഥാപനം നിഷേധിച്ചു.

ഡി.എം.ഇയുടെ അംഗീകാരമുള്ള ബി വോക് ഉള്‍പ്പെടെ മറ്റു കോഴ്‌സുകളും ഇന്സ്റ്റിറ്റിയൂട്ടിലുണ്ടെന്നും പത്താംക്ലാസ് യോഗ്യതയും ഫീസ് കുറവുമാണ് ബി.എസ.്എസ് കോഴ്‌സ് തെരഞ്ഞെടുക്കാന്‍ പലരയെും പ്രേരിപ്പിച്ചതെന്നും സ്ഥാപന ഡയറക്ര്‍ വിശദീകരിച്ചു.

TAGS :

Next Story