മലപ്പുറത്ത് 9791 വിദ്യാർഥികൾ പുറത്തുതന്നെ; മലബാർ കാത്തിരിക്കുന്നത് 350 ഓളം പുതിയ ബാച്ചുകൾ
മലബാറിലെ 17,628 വിദ്യാർഥികളാണ് സീറ്റിലാതെ വലയുന്നത്.
കോഴിക്കോട്: പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ മലബാർ കാത്തിരിക്കുന്നത് 350 ഓളം പുതിയ ബാച്ചുകൾ. മലപ്പുറം ജില്ലയിൽ മാത്രം പുറത്തുനിൽക്കുന്ന വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ 195 ബാച്ചുകൾ വേണ്ടിവരും. മലബാറിലെ 17,628 വിദ്യാർഥികളാണ് സീറ്റിലാതെ വലയുന്നത്.
ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള കണക്ക് പ്രകാരം മലപ്പുറത്ത് 9791 സീറ്റുകളുടെ കുറവുണ്ട്. 89 സീറ്റ് മാത്രമേ മലപ്പുറത്ത് ഇനി ബാക്കിയുള്ളൂ. 195 ബാച്ചനുവദിച്ചാലേ മലപ്പുറത്തെ പ്രതിസന്ധി മാറൂ. ഇന്ന് വിദ്യാഭ്യാസമന്ത്രി എത്ര ബാച്ചുകൾ പ്രഖ്യാപിക്കുമെന്ന് കാതോർത്തിരിക്കുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും.
പലാക്കാട് 4383 സീറ്റിന്റ കുറവാണുള്ളത്. സീറ്റ് പ്രതിസന്ധി മറികടക്കാൻ ഇവിടെ 87 ബാച്ചുകൾ വേണം. കോഴിക്കോടും 45 ബാച്ചുകൾ വേണ്ടിവരും. എന്നാൽ ഇന്നത്തെ മന്ത്രിയുടെ പ്രഖ്യാപനത്തിൽ പാലക്കാട്, കോഴിക്കോട് ജില്ലകൾ ഇടംപിടിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. മതിയായ ബാച്ചുകളില്ലെങ്കിൽ വീണ്ടും പ്രക്ഷോഭ രംഗത്തിറങ്ങുമെന്നാണ് എം.എസ്.എഫ്, കെ.എസ്.യു ഫ്രറ്റേണിറ്റി തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ നിലപാട്.
Adjust Story Font
16