കനത്ത മഴ: മലപ്പുറത്തും കോഴിക്കോടും മലവെള്ളപ്പാച്ചിൽ
മലപ്പുറത്ത് കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്
കോഴിക്കോട്: കനത്ത മഴയിൽ വലഞ്ഞ് മലബാറിലെ മലയോരമേഖലകൾ. മലപ്പുറത്തും കോഴിക്കോടും കണ്ണൂരും വനത്തിലും മലയോരമേഖലകളിലുമുണ്ടായ കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലുമുണ്ടായി.
കോഴിക്കോട് മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് അങ്ങാടിയിൽ വെള്ളം കയറി. ഇവിടെ വാളുക്ക് പാലം വെള്ളത്തിനടിയിലായി. മലപ്പുറത്ത് കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മഴ ശക്തിയായി തുടരുകയാണെങ്കിൽ ആളുകളെയടക്കം മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നേക്കാമെന്നാണ് വിവരം.
നേരത്തേ കണ്ണൂർ നെടുംപൊയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടായിരുന്നു. നെടുംപൊയി-മാനന്തവാടി റോഡിലുണ്ടായ കനത്ത മഴവെള്ളപ്പാച്ചിലിനെത്തുടർന്നാണ് ഉരുൾപൊട്ടിയതായി സംശയിച്ചത്. കണ്ണൂരിലെ മലയോരമേഖലകളിൽ തുടരുന്ന കനത്ത മഴയിൽ ഉരുൾപൊട്ടിയതാകാമെന്നാണ് കരുതുന്നത്.
Next Story
Adjust Story Font
16