Quantcast

മലബാർ സമരനേതാക്കൾ സ്വാതന്ത്ര്യസമര സേനാനികളല്ല; നിലപാടിലുറച്ച് സി.ഐ ഐസക്

തനിക്ക് വേദി ഒരുക്കിയത് സംഘപ്രസ്ഥാനങ്ങളാണെന്നും ഐസക്

MediaOne Logo

Web Desk

  • Updated:

    26 Jan 2023 2:58 AM

Published:

26 Jan 2023 2:41 AM

മലബാർ സമരനേതാക്കൾ സ്വാതന്ത്ര്യസമര സേനാനികളല്ല; നിലപാടിലുറച്ച് സി.ഐ ഐസക്
X

കോട്ടയം: പത്മ അവാർഡിൽ സന്തോഷമെന്ന് പത്മശ്രീ ജേതാവ് സി. ഐ ഐസക് . തനിക്ക് വേദി ഒരുക്കിയത് സംഘപ്രസ്ഥാനങ്ങളാണ്. മലബാർ സമര നേതാക്കൾ സ്വാതന്ത്ര്യ സമര സേനാനികളല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്നും സി ഐ ഐസക് പറഞ്ഞു. സാഹിത്യ- വിദ്യാഭ്യാസ രംഗത്തെ സേവനങ്ങൾക്കാണ് സി ഐ ഐസകിന് പുരസ്കാരം ലഭിച്ചത്.

കഴിഞ്ഞ നാളുകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമാണ് പുരസ്‌കാരം ലഭിച്ചത്. മലബാർ കലാപം നടന്നാലും ഇല്ലെങ്കിലും തനിക്ക് പുരസ്‌കാരം ലഭിക്കും. അതിനെ മറ്റൊന്നുമായും കൂട്ടിക്കെട്ടേണ്ട ആവശ്യമില്ലെന്നും ഐസക് പറഞ്ഞു.

മുൻപ് മലബാർ സമരവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നപ്പോഴും ഇതേ പ്രതികരണം തന്നെയാണ് സി.ഐ ഐസക് നടത്തിയത്. ചരിത്രം പഠിച്ച ശേഷമാണ് പ്രതികരണം നടത്തിയതെന്നാണ് ഐസക്കിന്റെ വാദം.

TAGS :

Next Story