മലങ്കര ഡാമിന്‍റെ തകരാറിലായിരുന്ന ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി
ജലനിരപ്പ് താഴ്ത്തിയാൽ സമീപ പഞ്ചായത്തുകളിലെ കുടിവെള്ളം മുടങ്ങുമെന്നതിനാൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്
മലങ്കര ഡാം
ഇടുക്കി: ഇടുക്കി മലങ്കര ഡാമിന്‍റെ തകരാറിലായിരുന്ന ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി. ജലനിരപ്പ് താഴ്ത്തിയാൽ സമീപ പഞ്ചായത്തുകളിലെ കുടിവെള്ളം മുടങ്ങുമെന്നതിനാൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
ഡാം സേഫ്റ്റി അതോറിറ്റിയുടെ പരിശോധനയിൽ തകരാർ കണ്ടെത്തിയതോടെയാണ് അടിയന്തരമായി ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്. അണക്കെട്ടിന്‍റെ ഘടന പ്രകാരം പണികൾ നടത്തുന്നതിന് ജലനിരപ്പ് താഴ്‌ത്തണം.നിലവിലെ അവസ്ഥയിൽ ജലനിരപ്പ് താഴ്ന്നാൽ മലങ്കര ജലാശയത്തെ ആശ്രയിക്കുന്ന ഏഴ് പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും.ഇതോടെയാണ് പകരം സംവിധാനമൊരുക്കാൻ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കിയത്.മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ മൂന്ന് ഷട്ടറുകളിലെ ഇരുമ്പ് വടങ്ങൾ പുനസ്ഥാപിച്ചു. ആറ് ഷട്ടറുകളുടെ അറ്റകുറ്റപ്പണികളടക്കം മുഴുവൻ ജോലികളും ജൂൺ മാസത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് ജലസേചന വകുപ്പിന്‍റെ കണക്ക് കൂട്ടൽ.
Adjust Story Font
16