നവകേരള സദസ്സിൽ സ്‌കൂൾ വിദ്യാർഥികൾ: മലപ്പുറം ഡി.ഡി.ഇയുടെ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ
കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി
കൊച്ചി: നവകേരളാ സദസിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഡി.ഇ.ഒ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.
ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിനെതിരായ ഹരജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.
അതേസമയം നവകേരള സദസ് മലപ്പുറം ജില്ലയിൽ പര്യടനം ആരംഭിച്ചു. രാവിലെ മുഖ്യമന്ത്രിയുടെ പ്രഭാത സദസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മകളുടെ ഭർത്താവ് ഹസീബ് സഖാഫ് തങ്ങളും മുസ്‌ലിം ലീഗ് നേതാവും താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ഇബ്രാഹിം മാസ്റ്ററും പങ്കെടുത്തു. പൊന്നാനി മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യ ജനസദസ്.
അതിനിടെ നവകേരളാ സദസിൽ സർക്കാർ-എയ്‌ഡഡ് സ്‌കൂൾ അധ്യാപകരും ജീവനക്കാരും നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശിച്ച് വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കി. പൊന്നാനിയിൽ നവ കേരള സദസിനായി സ്കൂൾ ബസുകൾ ഉപയോഗിക്കുന്നുവെന്ന് പരാതി ഉയർന്നു
Watch Video
Adjust Story Font
16