Quantcast

സ്ഫോടന ശബ്‌ദത്തിന് പിന്നാലെ വീടുകളിൽ വിള്ളൽ, മലപ്പുറം പോത്തുകല്ലിൽ ജിയോളജി വകുപ്പിന്റെ പരിശോധന

പോത്തുകല്ല്, ആനക്കല്ല് മേഖലകളിൽ ആളുകളെ ക്യാമ്പിലേക്ക് മാറ്റി

MediaOne Logo

Web Desk

  • Updated:

    2024-10-30 10:14:04.0

Published:

30 Oct 2024 10:08 AM GMT

malappuram_underground sound
X

മലപ്പുറം: മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്നും സ്‌ഫോടന ശബ്‌ദം കേട്ടതായി നാട്ടുകാർ. ആനക്കല്ല് എസ് ടി കോളനി ഭാഗത്താണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്‌ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.രാത്രി 9 മണിയോടെയാണ് സംഭവം.

പോത്തുകല്ല്, ആനക്കല്ല് മേഖലകളിൽ ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പ്രദേശത്തെ വീടുകളിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.

രണ്ടാഴ്‌ച മുൻപും സമാനമായ ശബ്‌ദം ഉണ്ടായതായി നാട്ടുകാർ പറയുന്നു. എന്നാൽ, ഇനിയും ഇത്തരം അനുഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ പ്രദേശത്ത് നിന്ന് മാറേണ്ടി വരുമെന്നാണ് ജിയോളജി വകുപ്പ് നിർദേശിച്ചിരിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. സുരക്ഷയെ മുൻനിർത്തി ഇന്നലെ രാത്രി തന്നെ മുന്നൂറോളം കുടുംബംങ്ങളെ പഞ്ചായത്ത് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. പാറകളിൽ പ്രഷർ വരുന്നത് മൂലമുണ്ടാകുന്ന പ്രതിഭാസമാണെന്നാണ് പ്രാഥമിക നിഗമനം.

TAGS :

Next Story