പ്ലസ്‌വൺ: മലപ്പുറത്ത് മാത്രം സീറ്റില്ലാത്തത് പതിനായിരത്തിലധികം വിദ്യാർഥികൾക്ക്
അധിക ബാച്ച് അനുവദിച്ചതിലെ അശാസ്ത്രീയത മൂലം പല സ്ഥലങ്ങളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
മലപ്പുറം: ഈ വർഷത്തെ പ്ലസ് വണ്‍ അഡ്മിഷൻ പൂർത്തിയായപ്പോള്‍ സീറ്റ് ലഭിക്കാതെ ആയിരകണക്കിന് വിദ്യാർഥികളാണ് ഇപ്പോഴും പുറത്ത് നിൽക്കേണ്ടിവരുന്നത്. മലപ്പുറം ജില്ലയിൽ മാത്രം പതിനായിരത്തിലധികം വിദ്യാത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല. സ്കോൾ കേരള വഴി ഈ വിദ്യാർഥികൾക്ക് പഠനം തുടരേണ്ടി വരും.
സെപ്റ്റംബർ 5 വരെ സ്കോൾ കേരളയിൽ പ്രവേശനത്തിനായി അപേക്ഷ നൽകാം. ഇതുവരെയുള്ള കണക്ക് പ്രകാരം മലപ്പുറം ജില്ലയിൽ മാത്രം 11870 വിദ്യാർഥികൾ സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തു. പാലക്കാട് ജില്ലയിൽ 4840 പേരും രജിസ്റ്റർ ചെയ്തു
മലബാറിലെ +1 സീറ്റ് ക്ഷാമം പരിഹരിക്കാത്തതിനലാണ് വിദ്യാർഥികൾ സമാന്തര സംവിധനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. അധിക ബാച്ച് അനുവദിച്ചതിലെ അശാസ്ത്രീയത മൂലം പല സ്ഥലങ്ങളിലും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നത്. അതേസമയം കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥലങ്ങളിൽ സീറ്റ് ക്ഷാമം തുടരുകയും ചെയ്യുന്നു.
Adjust Story Font
16