Quantcast

അഞ്ചു ലക്ഷവും 93 പവനും തട്ടി; വനിതാ എ.എസ്.ഐ അറസ്റ്റില്‍

മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ ആര്യശ്രീയാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2023-04-29 02:09:47.0

Published:

29 April 2023 1:14 AM GMT

MalappuramValancheryASIAryasreearrested, Policeinextortionofmoneyandgoldcase
X

മലപ്പുറം: പണവും സ്വർണവും തട്ടിയെടുത്ത പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ ആര്യശ്രീയാണ് പിടിയിലായത്. ഒറ്റപ്പാലം പൊലീസാണ് അറസ്റ്റ് ചെയ്തത്. ആര്യശ്രീയെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

അഞ്ചുലക്ഷം രൂപയും 93 പവൻ സ്വർണവും തട്ടിയെടുത്തതായി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ആര്യശ്രീയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം സ്വദേശിയിൽനിന്ന് അഞ്ച് ലക്ഷം രൂപയും പഴയന്നൂർ സ്വദേശിനിയായ സ്ത്രീയുടെ 93 പവനും തട്ടിയെടുത്തെന്നാണ് പരാതി. പൊലീസ് ഉദ്യോഗസ്ഥയെന്ന അധികാരം ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തിയതായും ആര്യശ്രീക്കെതിരെ പരാതിയുണ്ട്.

പരാതികൾ വന്നതോടെ ആര്യശ്രീയോട് സർവീസിൽനിന്ന് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിച്ചിരുന്നു. പിന്നീടായിരുന്നു അറസ്റ്റ്. വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ എ.എഎസ്.ഐ ആയ ആര്യശ്രീ തവനൂരിലാണ് താമസം. അറസ്റ്റിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇവരെ സർവീസിൽനിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

Summary: Malappuram Valanchery police station woman ASI Aryasree arrested in case of extortion of Rs 5 lakh and 93 pavan of gold

TAGS :

Next Story