മാഞ്ഞു ജയചന്ദ്രിക; ഭാവഗായകന് മലയാളത്തിന്‍റെ അന്ത്യാഞ്ജലി
എറണാകുളം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ടിൽ നാളെ വൈകുന്നേരം 3 മണിക്കാണ് സംസ്കാരം
തൃശൂര്‍: മലയാളത്തിന്‍റെ അനശ്വര ഗായകന് വിട നൽകുകയാണ് കേരളം. പി. ജയചന്ദ്രന്‍റെ മൃതദേഹം പൊതുദർശനത്തിന് ശേഷം തൃശൂർ സംഗീത നാടക അക്കാദമിയിൽ നിന്ന് പൂങ്കുന്നത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, നടൻ മനോജ് കെ. ജയൻ, സംവിധായകരായ സിബി മലയിൽ, കമൽ, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. എറണാകുളം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ടിൽ നാളെ വൈകുന്നേരം 3 മണിക്കാണ് സംസ്കാരം.
Next Story
Adjust Story Font
16