കര്‍ക്കിടകമൊഴിയും മുമ്പേ അത്തമിങ്ങെത്തി; ഇനി പ്രതീക്ഷയുടെ പൂക്കാലം
പ്രതിസന്ധിക്കാലത്ത് ആശ്വാസത്തിന്‍റെ തിരിനാളമാവുകയാണ് ഓണക്കാലം
പൂക്കളം വിടരുന്ന വീട്ടുമുറ്റങ്ങളുടെ കാഴ്ചയുമായി ഇന്ന് അത്തം. കർക്കിടകത്തിലെത്തുന്ന അത്ത പുലരിയെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് മലയാളികൾ. പ്രതിസന്ധിക്കാലത്ത് ആശ്വാസത്തിന്‍റെ തിരിനാളമാവുകയാണ് ഓണക്കാലം .
ഓണക്കാലമെന്നാല്‍ കുട്ടികള്‍ക്ക് പൂ തേടിയുള്ള യാത്രയാണ്. തൊടിയിലുള്ള പൂക്കളിറുത്തെടുത്ത് ഇലക്കുമ്പിളില്‍ ശേഖരിച്ച് കഥ പറഞ്ഞ് കളി കളി പറഞ്ഞ് അവരുടെ നാളുകള്‍ . മാസ്കണിഞ്ഞ ഓണക്കാലം കൂടിയാണിത്. സ്കൂളില്ലാത്തതിനാല്‍ ബന്ധുവീടുകളില്‍ ഒത്തുകൂടിയ കുട്ടികള്‍ക്ക് ഇത് ആഘോഷത്തിന്‍റെ ദിവസങ്ങളാണ്.
നാട്ടുപൂക്കളുണ്ടെങ്കിലും മനോഹരമാക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പൂക്കളെത്തി. വീട്ടുമുറ്റത്തും ഉമ്മറത്തുമായി പൂക്കളവും ഒരുങ്ങി. ഇത്തവണ കര്‍ക്കിടകത്തിലാണ് അത്തം തുടങ്ങുന്നത്. പഞ്ഞകര്‍ക്കിടകം കഴിഞ്ഞ് പൊന്‍ചിങ്ങപുലരിക്ക് അഞ്ച് ദിവസം കൂടി . ദുരിതകാലത്തെ മറികടക്കാന്‍, ഈ കാലവും കടന്ന് പോകുമെന്ന് സ്വയമുറപ്പിക്കാന്‍ ഓണക്കാലത്തെ ഈ പൂക്കളങ്ങള്‍ക്ക് കഴിയുമന്ന പ്രതീക്ഷയാണ് മുന്നില്‍.
Adjust Story Font
16