ആവശ്യക്കാരെ സഹായിക്കാന്‍ മലയാളി തയ്യാറാണ്, വേണം ഒരു കേരള മോഡല്‍ ചാരിറ്റി: ഫിറോസ് കുന്നംപറമ്പില്‍
സർക്കാരോ സന്നദ്ധ സംഘടനകളോ വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ നടക്കുമെന്ന് ബോധ്യപ്പെട്ടതാണെന്ന് ഫിറോസ് കുന്നംപറമ്പില്‍
സോഷ്യല്‍ മീഡിയ ചാരിറ്റിക്ക് സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതം ചെയ്യുന്നതായി ഫിറോസ് കുന്നംപറമ്പില്‍. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കണമെന്നും അത് സുതാര്യമായിരിക്കണമെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
ക്രൗഡ് ഫണ്ടിംഗിന് സർക്കാർ നിയന്ത്രണം വേണമെന്നായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണം എവിടെ നിന്ന് വരുന്നു എന്ന് പരിശോധക്കണം. സംസ്ഥാന പൊലീസ് ഇക്കാര്യത്തിൽ ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
സർക്കാരോ സന്നദ്ധ സംഘടനകളോ വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ നടക്കുമെന്ന് ബോധ്യപ്പെട്ടതാണ്. പതിനെട്ട് കോടിയുടെ മരുന്ന് ഒരാഴ്ച്ചക്കുള്ളിൽ സംഘടിപ്പിക്കാൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ സാധിച്ചത് ഇതിന് ഉദാഹരണമാണ്. എന്നാൽ ഇതിലെ തെറ്റായ പ്രവണതകളും വ്യാജപ്രചാരണങ്ങളും തടയാൻ സർക്കാർ ഇടപെടൽ സഹായിക്കുമെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ ക്രൗഡ് ഫണ്ടിങ്ങിനായി വീഡിയോ ചെയ്യുന്നവരെല്ലാം സാമ്പത്തിക ലാഭം പ്രതീക്ഷിക്കുന്നവരല്ല. ആദ്യം ചെയ്യുന്ന ഒരു വീഡിയോ ഉപകാരപ്രദമെന്ന് കാണുമ്പോൾ വീണ്ടും ആളുകൾ സമീപിക്കുകയും തുടര്‍ന്നും സമാനരീതിയില്‍ സഹായങ്ങൾ ചെയ്യേണ്ടിവരുന്നതാണ്. ആവശ്യക്കാർക്ക് സഹായം ചെയ്യാൻ മലയാളി തയ്യാറാണ്. അതിന് സർക്കാർ മേൽനോട്ടം വഹിച്ചാൽ ഏറ്റവും മികച്ച രീതിൽ തന്നെ അത് മുന്നോട്ട് കൊണ്ടുൊപോകാനാകുമെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
സർക്കാർ സംവിധാനത്തിന് കീഴിൽ കൂട്ടായി പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാണ്. യോഗ്യനായ ഒരു രക്ഷാധികാരിയെ നിയമിച്ച് കേരള മോഡൽ ചാരിറ്റിയെല്ലാം തുടങ്ങാൻ ഇതുവഴി സാധ്യമാണെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
Adjust Story Font
16