മലയാളി മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു
ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു
തൃശൂർ: ഇരിങ്ങാലക്കുട സ്വദേശിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി നിവേദിത ആണ് മരിച്ചത്. ഹൈദരാബാദിൽ ഇ.ടിവി ഭാരത് ചാനൽ ജീവനക്കാരി ആയിരുന്നു. രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 ന് പടിയൂരിലെ വീട്ടുവളപ്പിൽ നടക്കും. നിവേദിതയുടെ മരണത്തിൽ പത്രപ്രവർത്തക യൂണിയൻ അനുശോചിച്ചു.
Next Story
Adjust Story Font
16