കശ്മീരിൽ ഇന്നലെ മരിച്ച മലയാളി സൈനികൻ അനീഷ് ജോസഫിന്റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി
കഴിഞ്ഞ ദിവസം കശ്മീര്‍ അതിര്‍ത്തിയില്‍ ടെന്റിലുണ്ടായ തീപിടുത്തത്തിലാണ് അനീഷ് മരിച്ചത്
കശ്മീരിൽ ഇന്നലെ മരിച്ച മലയാളി സൈനികൻ അനീഷ് ജോസഫിന്റെ മൃതദേഹം ഇടുക്കിയിലെ വീട്ടിലെത്തിച്ചു. സംസ്കാരചടങ്ങുകൾ അൽപസമയത്തിനകം നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടർ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ അനീഷിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. അല്‍പ്പസമയത്തിനകം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
div style="position:relative;padding-bottom:56.25%;height:0;overflow:hidden;">
കഴിഞ്ഞ ദിവസം കശ്മീര്‍ അതിര്‍ത്തിയില്‍ ടെന്റിലുണ്ടായ തീപിടുത്തത്തിലാണ് അനീഷ് മരിച്ചത്. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയാണ് അനീഷ്. ഇന്നലെ രാത്രിയാണ് അനീഷ് കാവല്‍ നിന്ന ടെന്റിന് തീപിടിച്ചത്. രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്തേക്ക് ചാടുന്നതിനിടെ പരുക്കേറ്റാണ് ബിഎസ്എഫ് ജവാനായ അനീഷിന്‍റെ മരണം. ടെന്റിനുള്ള തണുപ്പ് നിയന്ത്രിക്കാനുള്ള യന്ത്രത്തില്‍ നിന്നാകാം തീ പടര്‍ന്നത് എന്നാണ് നിഗമനം.വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനീഷ് തൽക്ഷണം മരിച്ചെന്നാണ് സൈനിക ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചത്. സൈനികസേവനത്തിൽ നിന്നു വിരമിച്ചു നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് അനീഷിന്‍റെ ദാരുണാന്ത്യം.
Adjust Story Font
16