പൂനെയിൽനിന്ന് കാണാതായ മലയാളി സൈനികനെ ബെംഗളൂരുവിൽ കണ്ടെത്തി
എലത്തൂർ സ്വദേശിയായ വിഷ്ണുവിനെയാണ് കണ്ടെത്തിയത്.
കോഴിക്കോട്: പൂനെയിൽനിന്ന് കാണാതായ മലയാളി സൈനികനെ ബെംഗളൂരുവിൽ കണ്ടെത്തി. എലത്തൂർ സ്വദേശിയായ വിഷ്ണുവിനെയാണ് കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മാറിനിന്നതാണ് എന്നാണ് വിഷ്ണു പറയുന്നത്.
ഡിസംബർ 17നാണ് വിഷ്ണുവിനെ കാണാതാവുന്നത്. പൂനെ ക്യാമ്പിലെ സൈനികനാണ് വിഷ്ണു. കല്യാണ ആവശ്യത്തിനാണ് വിഷ്ണു നാട്ടിലെത്തിയത്. കണ്ണൂർ വിമാനത്താവളത്തിലെയി വിഷ്ണു വീട്ടുകാർക്ക് മെസ്സേജ് അയച്ചിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇന്നലെ രാത്രിയാണ് ബെംഗളൂരുവിൽ വിഷ്ണുവിനെ കണ്ടെത്തിയത്.
Next Story
Adjust Story Font
16